1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Friday, November 11, 2011

ഇവര്‍ക്ക് ഏത് ദിനത്തിലാണ് മോചനം കിട്ടുക?.


ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പിള്ളയെ  കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിട്ടയച്ചിരിക്കുന്നു.! 2011 ഫെബ്രുവരി 18 നു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ച കേരളാ കോണ്‍ഗ്രസ് (ബി) നേതാവും മുന്‍മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപിള്ളയുടെ പരോളും പഞ്ചനക്ഷത്ര ആശുപത്രിവാസവും കൂടി കൂട്ടിയാല്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ചിലവഴിച്ചത് ജയിലിനു പുറത്തായിരിക്കും.

സവര്‍ണ ഫാഷിസ്റ്റ് ഗൂഡാലോചനകള്‍ ഭരണഗൂഡഭീകരതയുമായി കൈകോര്‍ത്തുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നിരവധി സ്ഫോടങ്ങളുടെ മറവില്‍ നിരപരാധികളും നിഷ്കളങ്കരുമായ ആയിരത്തില്‍പരം മുസ്ലിം യുവാക്കളും പണ്ഡിതന്മാരും ഇന്ത്യയിലെ വിവിധ ജയിലുകളില്കുറ്റപത്രം പോലും നല്കാതെ കടുത്ത  പീഡനങ്ങള്ഏറ്റുവാങ്ങി  ദിനരാത്രങ്ങള്തള്ളി നീക്കുകയാണിന്നും.

രാജ്യത്തു എവിടെ സ്ഫോടനങ്ങള്‍ നടന്നാലും അതിന്റെ പിന്നില്‍ ഏതെങ്കിലും അറബി, ഉറുദു പേരുള്ള മുസ്ലിം സംഘടനകളുടെ പേരില്‍ കുറ്റം ചാര്‍ത്തി മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി വര്‍ഷങ്ങളോളം ജയിലിലും പുറത്തും വേട്ടയാടി പീഢിപ്പിക്കുന്ന പ്രവണത ഇന്ത്യാരാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അഭംഗുരം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് ഇന്ത്യയെ ഞെട്ടിച്ച നിരവധി സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച  രാജ്യസ്നേഹികളുടെ കപടമുഖം അസീമാനന്ദ സ്വാമിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നത്. 

അതോടെ മക്ക മസ്ജിദ്‌, മലോഗോവ്‌, അജ്മീര്‍ തുടങ്ങിയ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ യു.പിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും നിരവധി ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന് ശക്തമായ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തന്നെ വ്യക്തമാക്കേണ്ടി വന്നു. ഇക്കാലയളവില്‍ മുസ്ലിം തീവ്രവാദത്തിന്‍റെ പേരില്‍ അപസര്‍പ്പക കഥകളും സ്കൂപ്പുകളുമായി അവസരം മുതെലെടുത്ത പ്രവീണ്‍ സ്വാമിമാരും മറ്റും  തയാറാക്കിയ തങ്ങളുടെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഒന്ന് കൂടി വായിക്കുന്നത് നന്നായിരിക്കും.

അഞ്ചു വര്‍ഷമായി ജയിലില്‍ കഴിയുന്ന മാലേഗാവ് സ്ഫോടന കേസില്‍ അറസ്റ്റിലായ ഒമ്പത് മുസ്ലിം യുവാക്കള്‍ പോളിഗ്രാഫ് ടെസ്റ്റിലൂടെയും നാര്‍ക്കോ അനാലിസിസിലൂടെയുമൊക്കെ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചു കഴിഞ്ഞവരാണ്. ഇവര്‍ക്കെങ്കിലും ഒരു മോചനം കിട്ടാന്‍ ഏത് ദിനം വരെയാണ് ഇനി കാത്തിരിക്കേണ്ടിവരിക. (Thejas Daily 04 Nov 11)