1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, May 9, 2011

നേതാക്കള്‍ വന്നു പോയി; പ്രശ്നങ്ങള്‍ അപ്പടി


സൗദി ഗവര്മെന്റിന്റെ അനുമതി ആവശ്യമില്ലാത്ത, ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പക്ഷവും ഇല്ലാത്തവര്ക്കും എതിര്പ്പില്ലാത്ത ഇന്റര്നാഷണല്സ്കൂള്ഫീസ്വര്ദ്ധനവ് പ്രശ്നം രമ്യമായി പരിഹരിക്കാനും എയര്ഇന്ത്യ യാത്രക്കാര്ക്ക് സംസം സൗജന്യം പുനസ്ഥാപ്പിക്കാനും ആത്മാര്ത്ഥമായി ശ്രമിക്കാത്തവര്‍, സങ്കീര്ണ്ണമായ ഹുറൂബ് പ്രശ്നം പരിഹരിക്കപ്പെട്ട രീതിയില്അനുമോദനങ്ങളും പ്രതികരണങ്ങളും തുടര്ന്നുകൊണ്ടേയിരിക്കുന്നു.  
കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫല പ്രഖ്യാപനത്തിനുള്ള ഒരു മാസത്തെ നീണ്ട കാത്തിരിപ്പ്തെരഞ്ഞെടുപ്പ് മഹോത്സവത്തിന്റെ മൂഡ്തെന്നെ കളഞ്ഞിരിക്കുകയാണ്. ഒഴിവുവേളയിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി മുതല്അടുത്ത നിയമസഭയില്മന്ത്രിക്കസേരയും എംഎല് സ്ഥാനവും പ്രതീക്ഷിച്ചു നാളുകള്എണ്ണിത്തീര്ക്കുന്നവരുടെ നീണ്ടനിര വിശുദ്ധ ഭൂമിയിലേക്ക്ഒഴുകിക്കൊണ്ടിരിക്കുന്നത്. നാട്ടില്നിന്നും എത്തുന്ന നേതാക്കളെ സ്വീകരിക്കുന്നതിലും തിരിച്ചു പോകുന്നവരെ യാത്രയയക്കുന്നതിലും മുന്നില്നില്ക്കുന്ന നേതാക്കള്ക്ക് എയര്പ്പോര്ട്ടില്തന്നെ രാപ്പാര്ക്കേണ്ട ഗതിയാണ് പലപ്പോഴും.

സോഷ്യല്നെറ്റ്വര്ക്ക് ഗ്രൂപ്പുകളും ടെലിഫോണ്സൗകര്യവും സുതാര്യമാകുകയും മലയാള പത്രങ്ങളും ചാനലുകളും സാര്വത്രികമാകുകയും ചെയ്തതോടെ നാട്ടിലെ വിശേഷങ്ങള്ചൂടോടെ അറിയുന്ന പ്രവാസികളുടെ മുന്നില്രാഷ്ട്രീയ നേതാക്കന്മാര്ക്ക് പോലും വിഷയ ദാരിദ്ര്യം വലിയൊരു പ്രശ്നം തന്നെയാണെന്നു ഇവരുടെ പ്രസംഗം തന്നെ സാക്ഷി.
പിന്നെ പാര്ട്ടി പ്രവര്ത്തകരെ ആവേശം കൊള്ളിക്കാന്എതിര്കക്ഷികളുടെ കുറ്റവും കുറവും പറഞ്ഞും തെരഞ്ഞെടുപ്പ് പ്രകടന പത്രിക മോഡലില്പ്രവാസികളുടെ പ്രതീക്ഷക്ക് വക നല്കുന്ന രീതിയില്പ്രസ്താവനകള്നടത്തിയും സ്ഥലം വിടുകയാണ് ജിദ്ദയില്അടുത്ത ദിവസങ്ങളില്സന്ദര്ശനം നടത്തിയ മിക്ക നേതാക്കളും ചെയ്തത്.
ഒരു രാഷ്ട്രത്തിന്റെ ആഭ്യന്തര സാമൂഹ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട ഹുറൂബ് പ്രശ്നം പരിപൂര്ണ്ണമായി പരിഹരിക്കാന്ഇരു രാഷ്ട്രങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങളും ബന്ധപ്പെട്ട ഒട്ടേറെ വകുപ്പുകളും ഒരേപോലെ ഉത്സാഹത്തോടെ ഉണര്ന്നു പ്രവര്ത്തിച്ചാലേ സാധ്യമാകൂ എന്ന യാഥാര്ത്യം പലതവണ വ്യക്തമാക്കിയതാണ്. എന്നിട്ടും നേതാക്കന്മാരുടെ പ്രസ്താവനകളും പത്ര റിപ്പോര്ട്ടുകളും കണ്ടു ഭാഗ്യം തെളിഞ്ഞ പ്രതീക്ഷയോടെ ഓടിയെത്തുന്ന ഹുറൂബ്കാരോട് ഇത്തരം വാര്ത്തകള്കേട്ട് കോണ്സുലേറ്റിലേക്ക് ഓടി വരേണ്ടതില്ല എന്ന് വരെ  വെല്ഫെയര്‍  മേധാവിക്ക് പ്രസ്താവനയിറക്കേണ്ടി വന്നത് എത്രമാത്രം ലജ്ജാകരമാണ്.

ഇന്ത്യന്വിദേശകാര്യ വകുപ്പും കേന്ദ്രവ്യോമയാന കാര്യാലയവും മനസ്സുവെച്ചാല്പരിഹരിക്കപ്പെടാവുന്ന  സ്കൂള്ഫീസ് വര്ധനവും എയര്ഇന്ത്യ യാത്രക്കാര്ക്ക് സംസം വെള്ളം സൌജന്യമായി കൊണ്ടുപോകാനുള്ള ആനുകൂല്യം പുനസ്ഥാപ്പിക്കാനും ഇനിയും ആരെയാണ് നാം  കാത്തിരിക്കുന്നത്?

 (Gulf Madhyamam 9 May 11 & M. News 10 May 11) 









7 comments:

വെള്ളരി പ്രാവ് said...

Great.Keep up d good work.
Ottayal pattaalathinu koottinu njaanum undu.

Vengara NASER said...

Go ahead Anvarjee, Good!

നാമൂസ് said...

ഇക്കൂട്ടര്‍ക്ക് പാര്‍ട്ടി ചാനലും, സമ്മേളനവും, തിരഞ്ഞെടുപ്പ് ഫണ്ടും ഒക്കെ മതിയല്ലോ? കൂടെ, ഇടക്കൊരു പ്രവാസി{?}സമ്മേളനവും. [ഇവരുടെ നിര്‍വ്വചനത്തില്‍ ശതകോടി ആസ്തിയുള്ളവര്‍ മാത്രമേ പ്രവാസികാലായോള്ളൂ...........

അന്‍വര്‍ ഇക്കാ.. നമുക്കിങ്ങനെ രോഷം കൊള്ളാം. പരിഭവം പറയാം അത്ര മാത്രം. എന്തുകൊണ്ട് ഇക്കൂട്ടരെ പ്രവാസ ഭൂമിയിലെ മലയാളികള്‍ക്ക് എങ്കിലും അങ്ങ് ബഹിഷ്കരിച്ചു കൂടാ....?

Unknown said...

ഇവിടെ വരുന്നവരെ തോളിലേറ്റി നടന്നില്ലെങ്കില്‍ നാട്ടിലെ “ബിസിനസുകള്‍” എങ്ങിനെ മുന്നോട്ടു പോകും

നാമൂസ് said...

ഇക്കൂട്ടര്‍ക്ക് പാര്‍ട്ടി ചാനലും, സമ്മേളനവും, തിരഞ്ഞെടുപ്പ് ഫണ്ടും ഒക്കെ മതിയല്ലോ? കൂടെ, ഇടക്കൊരു പ്രവാസി{?}സമ്മേളനവും. [ഇവരുടെ നിര്‍വ്വചനത്തില്‍ ശതകോടി ആസ്തിയുള്ളവര്‍ മാത്രമേ പ്രവാസികാലായോള്ളൂ...........

അന്‍വര്‍ ഇക്കാ.. നമുക്കിങ്ങനെ രോഷം കൊള്ളാം. പരിഭവം പറയാം അത്ര മാത്രം. എന്തുകൊണ്ട് ഇക്കൂട്ടരെ പ്രവാസ ഭൂമിയിലെ മലയാളികള്‍ക്ക് എങ്കിലും അങ്ങ് ബഹിഷ്കരിച്ചു കൂടാ....? p

Anvar Vadakkangara said...

Dear Namoos .. ഇവിടെ വരുന്നവരെ തോളിലേറ്റി നടന്നില്ലെങ്കില്‍ നാട്ടിലെ “ബിസിനസുകള്‍” എങ്ങിനെ മുന്നോട്ടു പോകും

Basheer said...

അപ്പൊ ബിസിനസ്‌ ആവി സ്യിതിനു വരുന്നവര്‍ പ്രവാസി കളുടെ കാരിം നോകുമോ ?????.... അല്ലാതെ നാട്ടിലുള്ളവരുടെ പ്രസ്നാമോകെ തീര്‍ത്തിട്ട് ഇനി ഒന്നും ബാക്കി ആവാത്തത് കൊണ്ടെല്ലേ അവര് വരുനത്‌. ! വോട്ടര്‍മാരെ കയുത ഗളാകി യെല്ലേ ശീലം. അപ്പൊ വോട്ടു പോലും ഇല്ലാത്ത പ്രവാസികളുടെ കാരിം പറയണോ ?...