1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, March 9, 2011

പേര് ചേര്‍ക്കാനും പണം വേണം!!


കൊല്ലം തോറും ആര്‍ഭാട പൂര്‍വ്വം കൊണ്ടാടാറുള്ള പ്രവാസി ദിവസിലും മന്ത്രിമാരുടെയും നേതാക്കളുടെയും ഇടക്കിടക്കുള്ള പ്രസ്താവനകള്‍ക്കും അറുതി വരുത്തിക്കൊണ്ട് ലക്ഷക്കണക്കായ പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് നിലനിര്‍ത്താനും തെരെഞ്ഞെടുപ്പുകാലത്ത് നാട്ടിലുള്ളവര്‍ക്ക് വോട്ടു ചെയ്യാനുമുള്ള അവകാശം കനിഞ്ഞു കിട്ടിയത് ഈ അടുത്ത കാലത്താണ്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അറ്റസ്റ്റേഷന്‍ ഇനത്തില്‍ 48 റിയാലാണ് സൗദിയിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം  ഈടാക്കുന്നത്. ഇന്ത്യന്‍ പൗരന് തന്നെ മൗലികാവകാശമായ വോട്ടവകാശം നിര്‍വഹിക്കാന്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനും കാശു മുടക്കണമെന്നത് തികച്ചും പ്രവാസികളെ അപമാനിക്കുന്നതിനു തുല്യമാണ്. പ്രസ്തുത വിഷയത്തില്‍ വകുപ്പ് മന്ത്രിമാര്‍ പതിവുപോലെ പ്രസ്താവനകളുമായി രംഗത്തുടെന്കിലും  തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കുന്നത്. 
പല ഗള്‍ഫ്‌ രാജ്യങ്ങളിലെയും നിയമമനുസരിച്ച് പ്രവാസിയുടെ പാസ്പ്പോര്‍ട്ട് കൈവശം വെക്കാന്‍ നിര്‍ബന്ധിതനായ തൊഴിലുടമ തന്റെ തൊഴിലാളിക്ക് അത്യാവശ്യഘട്ടത്തില്‍ പാസ്പ്പോര്‍ട്ട് നല്‍കാന്‍ തയ്യാറായാല്‍ പോലും ദൂര ദിക്കിലുള്ള ഒരു പ്രവാസിക്ക് അറ്റസ്റ്റേഷന്‍, യാത്ര ചെലവു എന്നിവയ്ക്ക് പുറമേ ഒരു ദിവസത്തെ തൊഴിലവധികൂടി കിട്ടിയാലേ പ്രവാസി വോട്ടവകാശം എന്ന കൊട്ടിഘോഷിക്കപ്പെട്ട  മഹത്തായ ആനുകൂല്യം നേടിയെടുക്കാന്‍ നിലവിലെ നിയമമനുസരിച്ച് സാധിക്കുകയുള്ളൂ. പ്രവാസിയെ പിഴിഞ്ഞ് പരിചയമുള്ളവരായതിനാലായിരിക്കും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയങ്ങള്‍  അറ്റസ്റ്റേഷന് പണമീടാക്കുന്നത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇത്രത്തോളം കടമ്പകള്‍ തരണം ചെയ്യണമെങ്കില്‍ പിന്നെ ഗള്‍ഫിലിരുന്നു വോട്ടു ചെയ്യാനുള്ള സാങ്കേതികത്വം എത്രത്തോളമായിരിക്കും. ഗള്‍ഫിലെ രണ്ടു പ്രമുഖ പ്രവാസി രാഷ്ട്രീയ സംഘടനകളുടെ നേതാക്കന്മാര്‍ കേന്ദ്ര മന്ത്രിസഭയില്‍ പ്രവാസി, വിദേശകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഈ അവസരത്തില്‍ പ്രത്യേകിച്ചും. 
നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ നടപ്പില്‍വരുത്തിയ രീതിപോലെ എംബസിയിലും കോണ്‍സുലേറ്റിലും ഒരു ഉദ്യോഗസ്ഥന്‍റെ മുമ്പില്‍ ആവശ്യമായ രേഖകളുമായി ഹാജരായി സാക്ഷൃപ്പെടുത്തുന്ന രീതിയിലേക്കെങ്കിലും നിയമം സുതാര്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ കരുണകാണിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകാരും അവഗണയോടെ കാണുന്ന പ്രവാസിയുടെ വോട്ടിനു ഏതായാലും നല്ല വിലയുണ്ട്‌.  (Mathrubhumi 11-3-11 Malayalam News 9-3- 11 &  G. Madhyamam 8-3-11, ) 

9 comments:

Ozymandias said...

The Nation belong to Politician and Bureaucrat.....ordinary people have to pay for even to prove his identity !!!!!!!

കുറ്റൂരി said...

എന്തുചെയ്യാനാ, കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയതാ, അതിങ്ങനേയും...

ഇതൊന്നു വായിക്കൂ

Anonymous said...

അസ്സലാമു അലൈകും.

അല്ല അന്വഅരേ, നീ ഈ ലോകത്ത് ഒന്നുമല്ലേ ജീവിക്കുന്നത്. നമ്മള്‍ ഇവിടെ വന്നത് പൈസ സംബാധിക്കനല്ലേ, അല്ലാതെ നാട് നന്നാക്കാനല്ലല്ലോ. ഇനി രണ്ടാമതെതാനെന്കില്‍ ഇവിടെ നില്കരുത് അതിനു നാട്ടില്‍ പോയി പണിയെടുക്കണം. അപ്പൊ വോടിനു പൈസ വേണ്ട, വേണമെങ്കില്‍ ഇങ്ങോട്ട് കിട്ടും. പിന്നെ ഗള്ഫ്ക‌ എന്നാല്‍ സംബാധിക്കാനുള്ളതാണ്, അപ്പൊ അതിന്റെ ഒരംശം അവര്ക്ക്ി കൂടി കിട്ടണം എന്ന് അവര്‍ വിചാരിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ. പിച്ചചട്ടിയില്‍ കയ്യിട്ടു വരി പരിചയമുള്ള കൂട്ടരല്ലേ . നേതാക്കള്‍ ഗള്ഫ്വ‌ പര്യടനത്തിനു വരുന്നത്, സിനിമാ നടന്മാചര്‍ വരുന്നത്, സംഖടന നേതാക്കള്‍ വരുന്നത് പള്ളി കമ്മിറ്റി, അമ്പല, ക്ഷേത്ര കമ്മിറ്റികള്‍ എന്നിങ്ങളെ അണ്ടനും അടകോടനും ഒക്കെ ഇവിടേയ്ക്ക് ടിക്കറ്റെടുത്തു വരുന്നത് പൈസ പിരിക്കനല്ലേ, പിന്നെ അവര്‍ അവിടെ ഇരുന്നു നമുക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് വിചാരിക്കാന്‍ മാത്രം വിഡികളാണോ നമ്മള്‍.

പിന്നെ ഇനി വോട്ടവകാശം പൈസ ഇല്ലാതെ തന്നെ കിട്ടിയെന്നു വിശ്വസിക്കുക, എന്നിട്ട് ആര്ക്കാ ന് വോട്ടു ചെയ്യേണ്ടത്. ആരാ നാട് നന്നാവണം നാട്ടുകാര്‍ നന്നാവണം എന്ന് വിചാരിച്ചു തിരഞ്ഞെടുപ്പില്‍ മല്സആരിക്കുന്നത്. എന്തെങ്കിലും ഒരു രാഷ്ട്രീയ പാര്ട്ടി യുടെ എതെങ്കിലും ഒരു നേതാവ്‌ ഇന്നേ വരെ ലക്ഷങ്ങളും കൊടികളും മുടക്കി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് പ്രവാസികളെ അല്ലെങ്കില്‍ സ്വന്തം വോടര്മാരെ എങ്കിലും നന്നാക്കണമെന്ന് ഉദ്ധേശിച്ചിട്ടാണെന്നാണോ നിന്റെ വിചാരം. എങ്കില്‍ നീ വിഡ്ഢികളുടെ ലോകത്ത് തന്നെ. എങ്ങിനെ കൂടുതല്‍ അഴിമതി നടത്താം എങ്ങിനെ നാടിനെ വേഗത്തില്‍ കുട്ടിച്ചോറാക്കാം എന്നു പരീക്ഷിക്കനാണവര്‍ മല്സതരിക്കുന്നത്.

അല്ലെങ്കില്‍ തന്നെ ഇന്ന് (ടി.വി. യിലൂടെ) കാണുന്ന തന്തമാരയായി മുടികറുപ്പിച്ചു വെള്ളക്കുപ്പായവും ഇട്ടു നടക്കുന്ന, നമ്മെ ഭരിക്കനായി ജനിച്ചു വീണ, ഇവറ്റകളെയാണോ ഇനിയും തിരഞ്ഞെടുക്കേണ്ടത്. ഒക്കത്തിനെയും ആട്ടി പയിക്കേണ്ട കാലം അതിക്രമിച്ചില്ലേ. ചൂരല്‍ എടുത്തു വീശി നിയമ സഭയുടെ അടുത്ത് ഇനി ഈ ജന്മത്തില്‍ കണ്ടു പോകരുതെന്ന് പറഞ്ഞു അടിച്ചു ഓടിക്കെണ്ടേ. അല്ലെങ്കില്‍ എല്ലാത്തിനെയും എലി വിഷം കൊടുത്തു കൊല്ലണം. എന്നിട്ട് പുതിയവര്‍ രംഗത്ത് വരണം. എന്നാലേ നമ്മുടെ നാട് നന്നാവൂ. അതിനു പുറമേ രണ്ടു വട്ടം തിരഞ്ഞുടുപ്പിനു നിന്നവര്‍ (ജയിച്ചാലും / തോറ്റാലും) പിന്നെ അവര്‍ തിരഞ്ഞെടുപ്പ് രംഗത്ത് തന്നെ ഉണ്ടാവാന്‍ പാടില്ല എന്ന് നിയമം വരണം. തിരഞ്ഞെടുപ്പിന് നില്ക്കാ ന്‍ മിനിമം മാസ്റ്റെര്സ്ര്സ് ഡിഗ്രീയെന്കിലും വിദ്യാഭാസ യോഗ്യത വേണം. ഇതൊക്കെ നിയമമായി വരണം. അല്ലാതെ ഇന്നത്തെ ഈ വ്യവസ്ഥക്ക് വോട്ടു ചെയ്യാന്‍ വേണ്ടി പേര് ചേര്ക്കു ന്നത് ഇനി അത് ഫ്രീ ആണെങ്കില്‍ പോലും ഗുണമൊന്നുമില്ല. ഇടതും വലതും ഭരിച്ചു മുടിപ്പിക്കാന്‍ സഹായിക്കുമെന്നല്ലാതെ.

കുഭ കോണങ്ങളുടെ ഗ്രാഫ്‌ കൊക്കൊടിയിലെക്കെത്തിയിരിക്കുന്നു. അതിനൊക്കെ കൂട്ട് നില്ക്കുംന്ന, ഗാന്ധിജിയും കൂട്ടരും ഉപ്പ് സത്യാഗ്രഹത്തിലൂടെയും മറ്റും കേട്ട് കെട്ടിച്ച പാശ്ചാത്യര്ക്ക് വേണ്ടി ഓശാന പാടുന്ന അവരുടെ കാല് കഴുകിയ വെള്ളം കുടിക്കാന്‍ കാത്ത് നില്കുചന്ന മന്മോ്ഹനെ പോലെയും അന്തോനിയെ പോലെയും പിന്നെ അങ്ങിനെയോ അതിനേക്കാള്‍ മോശമയവരോ ഒക്കെയാല്‍ ഭരിക്കപ്പെടാന്‍ വിധിക്കപ്പെട്ട നമ്മള്‍ ഇനി ചെയ്യേണ്ടത് ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിനുള്ള സമര കാഹളം മുഴക്കലാണ്. അതിനു വേണ്ടി ശ്രമിക്കുക, വെറുതെ വോട്ടു ചെയ്തു ചെയ്തു സമയം കളയാതെ. വോട്ടു ചെയ്യുന്നത് കൊണ്ട് കൈ വിരളിന്മേല്‍ ഒരു കറുത്ത പുള്ളി കിട്ടും (അത് ജീവിതത്തിലും കിട്ടും) എന്നല്ലാതെ എന്നെപ്പോലെയും നിന്നെപോലെയും ഉള്ള സാധാരണക്കാര്ക്ക് ഒരു ഗുണവും ഈ അവസ്ഥയില്‍ കിട്ടുമെന്ന് നീ പ്രതീക്ഷിക്കുന്നുന്ടെന്കില്‍ നീ വിഡ്ഢികളുടെ ലോകത്ത്‌ തന്നെ. നോ ഡൌട്ട്.

AM said...

edu verum thuchamayaaa sangya ente abibrayam 1000 q r rangilum veennamennaaa

കലക്കി said...
This comment has been removed by the author.
Sherafudeen said...

A one sided coment from s solidarity worker.

Sherafudeen said...

Just read todays news paper . It is clearly stated that no need of attestation. India government and pravasi minister Vayalar Ravi aleady declared early that self attestation is enough. But some technical mistake from election commision has happened. Everybody knows this except Solidarity people like you. Because you are trying to bring Islamic rule in Kerala and other Indian states. May be you can do that. Because everybody realize now your capability thru last local body election. Now another chance in assembly election. Wish you all best wishes.
But rember onething, new media BLOG will not be used for misleading people...
Thanks
Sherafudeen

കവിയൂരാന്‍ said...

@ Sheraf,
"May be you can do that"
Well said!!!

parammal said...

പേര് ചേര്‍ക്കാന്‍ പണം ചോതിച്ചതില്‍ തെറ്റില്ല പൌരന്മാര്‍ക്ക് അവകാശനങ്ങള്‍ക്കപ്പുറം ഉത്തര
വാദിത്വുംവരട്ടെ ..:)