1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, March 26, 2011

രാഷ്ട്രീയ സദാചാരത്തിന്റെ മഹിത മാതൃകകള്‍!

"ഒന്നിനും കൊള്ളാത്ത ഒരു ചെറ്റയെയും ലോകമാന്യനാക്കാന്‍ ഞാന്‍ തയ്യാറല്ല" ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതീനെ കുറിച്ച് മലയാളത്തിലെ ഒരു പ്രമുഖ ചാനലിനോട് പ്രസിദ്ധ ഹാസ്യ നടന്‍ മാമുക്കോയയുടെ പ്രതികരണമാണ് മുകളിലുദ്ധരിച്ചത്.
കേരള നിയമസഭയിലേക്കുള്ള തീരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പതിവിനു വിപരീതമായ കലാപരിപാടികളാണ് പല പാര്‍ട്ടികളില്‍ നിന്നും ഓരോ മണിക്കൂറിലും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ആകെയുള്ള 140 സീറ്റ് 1400 ആയാലും തികയാത്ത വിധം ഭൈമീകാമുകന്മാരുണ്ട് ഓരോ മുന്നണിയിലും.
ഒരു ജില്ലയുടെ തന്നെ നിറം മാറ്റാന്‍ കോണ്‍ട്രാക്റ്റ് എടുത്തവര്‍ തനിക്ക് കിട്ടേണ്ടത് ലഭിക്കാതെ വന്നപ്പോള്‍ എതിര്‍ മുന്നണിയില്‍ ചേര്‍ന്ന് പുതിയ കരാര്‍ ഏറ്റെടുത്തു രംഗത്ത് വരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
രാവിലെ അനിഷേധ്യരും നെടുന്തൂണുകളുമായി പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ തോളിലേറി നടന്ന കേഡര്‍ പാര്‍ട്ടികളുടെ തീപ്പൊരികള്‍ മുതല്‍ ചെറുപ്പം മുതലെ സംഘടനയിലെ കുഞ്ഞാടായി നടന്നവരും വൈകുന്നേരമാകുമ്പോഴേക്കും എതിര്‍ ചേരിയിലെ റാണിമാരായീ മാറുന്നു.
രാഷ്ട്രീയ ഗുരുക്കന്മാരുടെ കണ്ണുരുട്ടല്‍ പേടിച്ച ചില വനിതാ നേതാക്കന്‍മാര്‍ക്ക് ഇതെല്ലാം കണ്ടും കേട്ടും സഹിച്ചിരിക്കാനാണ് വിധി.
ഇനി വാര്‍ഡു മുതല്‍ അഖിലേന്ത്യ വരെയുള്ള നേതാക്കന്മാരുടെ കാലു പിടിച്ചും വെട്ടിനിരത്തിയും ഒരു സീറ്റ് ഒപ്പിച്ചെടുത്താല്‍ തന്നെ മല്‍സരിക്കാന്‍ അവസരം കിട്ടിയ മണ്ഡലത്തിലെ മാനസപുത്രനല്ലെങ്കില്‍ ഇറക്കുമതി ചെരക്ക് മുടക്കാചെരക്ക് തുടങ്ങിയ പരിഹാസ പ്രയോഗങ്ങളും അവഹേളനങ്ങളും സംശുദ്ധ വ്യക്തിത്വത്തിന്റെ ഉടമകള്‍ക്ക് പോലും സ്വന്തം പാര്‍ട്ടി അനുയായികളില്‍ നിന്നുവരെ നേരിടേണ്ടി വരുന്നു.
ജീവിതം മുഴുവന്‍ പാര്‍ട്ടിക്കായി വിയര്‍പ്പൊഴിക്കി അനുസരണയുള്ള പ്രവര്‍ത്തകരായി കഴിയുന്നവരെ പാടെ മറന്നു, തെരഞ്ഞെടുപ്പില്‍ ഒരു സീറ്റോ പാര്‍ട്ടിയില്‍ ഒരു സ്ഥാനമോ കിട്ടാന്‍ താമസം വരുമ്പോഴേക്കും ജീവന് തുല്യം സ്നേഹിച്ച പാര്‍ട്ടിയെയും താന്‍ പഠിച്ച സംസ്കാരത്തെയും നിസ്സങ്കോചം വലിച്ചെറിഞ്ഞു മറുകണ്ടം ചാടുന്നവരും അത്തരക്കാരെ സീറ്റുകളും പാര്‍ട്ടി ഘടനയില്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കി പാട്ടിലാക്കാന്‍ മത്സരിക്കുന്ന പാര്‍ട്ടികളുടെയും മുന്നണികളുടെയും രാഷ്ട്രീയ സദാചാരം നമ്മെ തെല്ലൊന്നു അലോസരപ്പെടുത്തിയിരുന്നെങ്കില്‍!! ഒരു രൂപയ്ക്കു അരിയും ലക്ഷങ്ങള്‍ക്ക് ജോലിയും തുടങ്ങിയ ഇത്തരക്കാരുടെ വിടുവായിത്വങ്ങളില്‍  വിശ്വസിച്ചു സിന്ദാബാദ്  വിളിച്ചു അലയുന്നവരുടെ ബുദ്ധി അപാരം തന്നെ.  (Gulf Madhyamam 26- March 2011)

5 comments:

ഫെനില്‍ said...

മൊത്തത്തില്‍ ഒരു കോമഡി സിനിമ കാണുന്നത് പോലെ ഉണ്ട് ഇപ്പോള്‍ ടീവിയില്‍ വാര്‍ത്ത‍ കാണുമ്പോള്‍

hafeez said...

രാഷ്ട്രീയത്തില്‍ എന്ത് സദാചാരം എന്ന് ജനങ്ങള്‍ ചിന്തിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍

Basheer said...

"ഒന്നിനും കൊള്ളാത്ത ഒരു ചെറ്റയെയും ലോകമാന്യനാക്കാന്‍ ഞാന്‍ തയ്യാറല്ല" . മാമുക്കോയ സിന്ധബാദ്

amnadwi said...

Oro vottum Mamukkoyakku Nalki Vijayippikkuka...............

Openpage said...

ഇലക്ഷനില്‍ സീറ്റ്‌ നിഷേധിക്കപ്പെടുമ്പോള്‍ സമുദായത്തിന്റെ വിലാസത്തില്‍ പ്രധിഷേധവുമായി പത്രക്കോളം കയ്യടക്കുന്ന മാന്യ മഹാ സമുദായ പ്രതിനിധികളെ ഇപ്പോള്‍ എല്ലാവരും നന്നായി കണ്ടോളൂ... ഇനി അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും .