1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, March 6, 2011

“സമാധാന വാദികളുടെ” കപടമുഖം

ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കും സാക്ഷൃം വഹിച്ച കേരളത്തില്‍ തന്നെ ആദ്യ സംഭവമായിരുന്നു കോഴിക്കോട് ജില്ലയിലെ നരിക്കാട്ടേരിയില്‍ ബോംബു നിര്‍മാണത്തിനിടയില്‍ അഞ്ചു മുസ്ലിം യുവാക്കളുടെ അതിദാരുണമായ മരണത്തിലും മൂന്നുപേര്‍ക്ക്‌ ഗുരുതരമായ പരുക്കേല്‍ക്കുകയും  ചെയ്ത ബോംബു സ്ഫോടനം.  കേരളത്തിലെ മുഴുവന്‍ സമാധാന കാംക്ഷികളുടെയും കണ്ണു തുറപ്പിക്കേണ്ട ഈ വിഷയത്തില്‍ സമാധാന ദൂതുമായി പ്രസ്താവനകളും പ്രധിഷേധങ്ങളുമായി രംഗത്ത് വരാറുള്ള പതിവ് സംഘടനകളെപ്പോലും ഇത്തവണ കണ്ടതെ ഇല്ല.
കേരളത്തിന്റെ വടക്കന്‍ മേഖലയില്‍ കൊല്ലങ്ങളായി ഇത്തരം സ്ഫോടനങ്ങളും കൊലകളും മറ്റു ആക്രമണങ്ങളും നടത്തുന്നത് തീവ്രവാദത്തിനെതിരെ ശക്തമായി പോരാടുന്ന രണ്ടു പ്രമുഖ സംഘടനകളാണ് എന്നതാണ്‌ ഏറ്റവും വലിയ തമാശ. ഒന്ന് കണ്ണുരുട്ടുമ്പോഴേക്കും അതില്‍ തീവ്രവാദം കണ്ടു കാടിളക്കുന്നവരുടെ മുഖംമൂടിയാണ് ഇവിടെ അഴിഞ്ഞു വീണു കൊണ്ടിരിക്കുന്നത്.
തീവ്രവാദത്തിനെതിരെ, സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി മേനി പറഞ്ഞു നടക്കുന്നവര്‍ക്ക് ജനങളുടെ ജീവനും സ്വത്തിനും ഭീഷണിയായി തീര്‍ന്ന ബോംബു സംസ്കാരത്തിനും കൂട്ടക്കൊലകള്‍ക്കും ശാശ്വത പരിഹാരം കാണാന്‍  സ്വന്തം അണികളെപ്പോലും നിയന്ത്രിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ട്.?   (Malayalam News 05 March 2011) 


6 comments:

Basheer said...

Evide ellavarkum thimiram#
Evide ellavarkum thimiram

Basheer

Samad Karadan said...

'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന് നാട്ടിലുടനീളം പോസ്റ്ററുകള്‍ ഒട്ടിക്കുകയും മതസൌഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയും രാത്രിയുടെ അന്ത്യയാമങ്ങളില്‍ മീറ്റിംഗ് കൂടി യുവാക്കളെ വഴിപിഴപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങുകയും ചെയ്യുന്ന 'സിമി' പ്രവര്‍ത്തകന്‍ നടത്തുന്ന വേശ്യയുടെ ചാരിത്ര്യ പ്രസംഗം ആളെ തിരിച്ചറിയാത്തവര്‍ക്കെ അതിശയമായി തോന്നൂ.....

Anvar Vadakkangara said...

കാല്‍നൂറ്റാണ്ട് മുമ്പ് സിമി വിളിച്ച മുദ്രാവാക്യം ഇപ്പോള്‍ ഉദ്ധരിച്ചത് ഏതായാലും നന്നായി. പ്രത്യേകിച്ച് അറബ് ലോകത്തു പുതിയ മാറ്റങ്ങള്‍ കണ്ടുവരുന്ന ഈ അസുലഭ മുഹൂര്‍ത്തത്തില്‍!

സമദ്‌ സാഹിബും കൂട്ടരും പറഞ്ഞു നടക്കുന്ന പോലെ സിമിക്കാരുടെ തീവ്രവാദത്തെ കുറിച്ച് മനസ്സിലാക്കാന്‍:
ഇന്ത്യയിലെ മീഡിയ രംഗത്തെ പ്രമുഖരായ തെഹല്‍ക്കയുടെ അജിത്‌ സാഹി മൂന്നു മാസത്തോളം ഇന്ത്യയിലെ പതിനൊന്നോളം പ്രധാന നഗരങ്ങള്‍ സഞ്ചരിച്ചു തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടും, കഴിഞ്ഞ 2008 ആഗസ്റ്റില്‍ ജസ്റ്റിസ്‌. ഗീതമിത്തലിന്റെ നേതൃത്വത്തിലുള്ള ട്രിബുണലിന്റെ വിധിയിലും സിമിയുടെ ഭീകരപ്രവര്‍ത്തനത്തിന് തെളിവില്ലെന്നു വ്യക്തമാക്കുന്നു.

ഒഴിവുണ്ടെങ്കില്‍ ഈ ലിങ്ക് ഒന്ന് തുറന്നു വായിക്കുക.

http://www.tehelka.com/story_main40.asp?filename=Ne160808thekafka_project.asp

http://www.twocircles.net/2010feb02/why_ban_simi_and_how_long.html

കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേന്ദ്ര സംസ്ഥാന ഗവര്‍മെന്റുകള്‍ എല്ലാവിധ അടവുകളും പയറ്റിയിട്ടും കണ്ടുപിടിക്കാത്തത് ഇനിയും പറഞ്ഞു നടക്കണോ?

MT Manaf said...

തീവ്രവാദ ചിന്തയും ബോംബു സംസ്കാരവും
സഞ്ചിയിലിട്ടു കൊണ്ട് നടക്കുന്നത്
ആരായാലും എതിര്‍ക്കപ്പെടണം.
അതിനെ വളഞ്ഞും പുളഞ്ഞും ന്യായീകരിക്കാന്‍
ശ്രമിക്കുന്നത് മാന്യമായി പറഞ്ഞാല്‍ സമൂഹത്തോടു
കാണിക്കുന്ന പോക്കിരിത്തരമാണ് !

Zainul Abid palathingal said...

http://www.facebook.com/note.php?note_id=141626795892950&id=1394673073

Basheer said...

call girls te chaaarithra prasagham...... athu nammal india vision channalliloode kettukondirikkukayelle bhai?... Athil rajeenayum sreedeviyum pinne pooottayil dhanathinu poooya orru kuttiyum (nalla madha savuhaaardham).......

pinne simikkaaarru ninte veettilaaayirrunooo meeetting kooodiyathu samad bhai?....

Pinne evide rastriyaaakar million teyum billions teyum kooottikoduppu kelkubool (swisbank etc) orru moochanam araa aaagrhahikkathathu..?