1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, March 2, 2011

പൊട്ടിത്തെറിക്കുന്ന “മതേതര” ബോംബുകള്‍

കോഴിക്കോട് ജില്ലയിലെ നരിക്കാട്ടേരിയില്‍ ബോംബു നിര്‍മാണത്തിനിടയില്‍ അഞ്ചു മുസ്ലിം യുവാക്കളുടെ അതിദാരുണമായ മരണത്തിലും മൂന്നുപേര്‍ക്ക്‌ ഗുരുതരമായ പരുക്കേല്‍ക്കുകയും  ചെയ്ത സംഭവം അപലനീയവും അതിലേറെ ഖേദകരവുമാണ്. കേരളത്തില്‍ തന്നെ ആദ്യ സംഭവമായ അതും അഞ്ചു മുസ്ലിം യുവാക്കള്‍ ഒന്നിച്ചു കൊല്ലപ്പെട്ടിട്ടും അവരുടെ രാഷ്ട്രീയ ബന്ധം അറിയാവുന്നത് കൊണ്ടായിരിക്കണം മതേതരത്വവും സമാധാനവും പാടിപ്പറഞ്ഞും, തീവ്രവാദത്തിനെതിരെ  സന്ധിയില്ലാ സമരം പ്രഖ്യാപിച്ചും രംഗം കൊഴുപ്പിക്കാറുള്ള പ്രമുഖ മത സംഘടനകളൊക്കെ അര്‍ത്ഥ ഗര്‍ഭമായ  മൌനത്തിലാണ്.

കേരളത്തിലെ മുസ്ലിം സമൂഹം ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ വിവേകം വെടിഞ്ഞ് അതി വൈകാരികതയുടെയും വര്‍ഗീയ മനോഭാവത്തിന്റെയും പാതയിലേക്ക് നീങ്ങിയോ അപ്പോഴെല്ലാം അതിനെ നിയന്ത്രിക്കുകയും നിര്‍മ്മാണാത്മകമായ ദിശകളിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നവരാണെന്ന് വീരവാദം മുഴക്കുകയും കേരളത്തിലെ ഇന്ന് കാണുന്ന സമാധാന അന്തരീക്ഷം  തങ്ങളുടെ മാത്രം കഴിവുകൊണ്ടാണെന്നു മേനി പറയുന്നവര്‍ എന്തിനാണ് ബോംബ്‌ ഉണ്ടാക്കുന്നത്‌ എന്ന് മനസ്സിലാകുന്നില്ല.

മതതീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ പോരാടുന്ന പല സംഘടനകളുടെയും  കഥയും ഇത് തന്നെയാണ്. അവരുടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നടമാടുന്ന ആക്രമണങ്ങള്‍ക്ക് കയ്യും കണക്കുമില്ല. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ടും നടുറോഡിലിട്ടും പച്ച മനുഷ്യരെ പരസ്യമായി വെട്ടിക്കൊല്ലാന്‍ മടിയില്ലാത്തവരാണവര്‍. പോലീസ് സ്റ്റേഷനില്‍ വെച്ചും ബോംബുണ്ടാക്കും എന്ന് പ്രഖ്യാപിച്ച നേതാവാണ് ഇന്ന് കേരളത്തിന്റെ ആഭ്യന്ത്ര വകുപ്പ് കൈകാര്യം ചെയ്യുന്നത്. സ്വന്തം മകന്റെ കൈപ്പത്തി തകര്‍ന്നതും ബോംബു സ്ഫോടനത്തിലൂടെയാണ്!

വര്‍ഗീയ, മതതീവ്രവാദം തടയാനെന്ന പേരില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് മുസ്ലിം വീടുകളിലും സ്ഥാപനങ്ങളിലും റൈഡ് നടത്തിയും അറസ്റ്റു ചെയ്തും ഭീകരാന്തരീക്ഷം സൃഷിക്കുന്നവരുടെ അണികള്‍ ബോംബ് നിര്‍മ്മാണത്തിലും അവ ആസൂത്രിതമായി പൊട്ടിക്കുന്നതിലും വ്യാപ്രതരായി കഴിയുന്നു.  പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും എന്ന ചൊല്ല് പോലെ വര്‍ഗീയ മത തീവ്രവാദത്തിനെതിരില്‍ നല്ലപിള്ള ചമയുന്നവരുടെ മുഖംമൂടികളാണ് അനുദിനം അഴിഞ്ഞുവീണുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ സവര്‍ണ-ഫാഷിസ്റ്റു-മീഡിയകള്‍ പുറത്തുവിടുന്ന തീവ്രവാദ കള്ളക്കഥകളില്‍ ആവേശം പൂണ്ടു  തീവ്രവാദത്തിന്റെ അടിവേര് കണ്ടെത്താന്‍ സി. ബി. ഐ യില്‍ വരെ ചേരാന്‍ തയ്യാറായ നേതാവിന്റെ അനുയായികള്‍ ബോംബു കമ്പനിയില്‍ വെച്ച് അതിദാരുണമായി കൊല്ലപ്പെടുന്നുവെങ്കില്‍ മറ്റുള്ളവരെ തീവ്രവാദികളായി ചിത്രീകരിച്ചു നടത്തുന്ന വാചോടാപങ്ങളില്‍ നിന്ന് ഇനിയെങ്കിലും പിന്മാറുന്നതല്ലേ നല്ലത്.

സ്വന്തം സമുദായത്തിലെ ചെറുപ്പക്കാരെയും മഅദനിയെപ്പോലുള്ള ഒരു മുസ്ലിം പണ്ഡിതനെയും  തീവ്രവാദ മുദ്രകുത്തി അന്യായമായി ജയിലിലടക്കുമ്പോള്‍ ഉള്ളുകൊണ്ട് ചിരിക്കുകയും നിയമത്തിന്റെ വഴിപറഞ്ഞു തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തവര്‍ക്ക് ഇതൊക്കെ ഒരു ഗുണപാഠമാകേണ്ടതുണ്ട്. 

 (Prabodhanam 19 March 11 & Gulf Madhyamam 2 March 2011)  
19 comments:

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

അക്രമങ്ങൾക്കും വിധ്വംസക പ്രവർത്തനങ്ങൾക്കും എന്തിന്റെ പേരിലാണെങ്കിലും നിയമസാധുതയും ധാർമൈക പിന്തുണയുമില്ല. രാഷ്ട്രീയത്തിന്റെ പേരിലാണെങ്കിലും മതങ്ങളുടെ പേരിലാണെങ്കിലും ഭീകരതക്ക് രണ്ടർത്ഥങ്ങളില്ല. ഇവിടെ ഒന്ന് വിശുദ്ധ വിപ്ലവമായും മറ്റൊന്ന് ഭീകരതയായും ചിത്രീകരിക്കപ്പെടുന്നു. ഇന്ന് കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരത രാഷ്ട്രീയ ഭീകരത തന്നെയാണ്‌ എന്ന കാര്യത്തിൽ സംശയമില്ല. മനുഷ്യന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന എല്ലാ പ്രവർത്തനങ്ങളും ഭീകരതയായി കണക്കാക്കുന്ന ഒരു കാലം നമുക്കുണ്ടാകുമൊ?

Samad Karadan said...
This comment has been removed by the author.
ഐക്കരപ്പടിയന്‍ said...

കാലികമായ ലേഖനം. നന്നായി എഴുതി.

രാഷ്ട്രീയ ഭീകരതകള്‍ കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നു. പക്ഷെ താങ്കള്‍ പറഞ്ഞ മ'ആദനിയും മുമ്പ് അത്തരത്തില്‍ പെട്ട ആളായിരുന്നു. പ്രാദേശികമായി കുറെ കാലമായി സംഘര്‍ഷം നിലനില്‍ക്കുന്ന നരിക്കുനിയില്‍ നിന്നും ഇവരുടെ ബോംബു മാത്രമേ പൊട്ടി എന്നേയുള്ളൂ, മറ്റുള്ളവരുടെ പൊട്ടാതെ ഭദ്രമായി നിലനില്‍ക്കുന്നു.

എവിടെയും അന്തരീക്ഷം മേഘാവൃതമാണ് . പ്രത്യാശയുടെ കിരണങ്ങള്‍ എവിടെയും കാണുന്നില്ല . മുസ്ലിം സംഘടനകള്‍ മൌനം ബന്ജിച്ചു ഇത്തരം ബോംബുവല്കരണ നീക്കത്തെ ശക്തമായി എതിര്‍ക്കണം.

ആചാര്യന്‍ said...

ഇനിയും നാം പഠിക്കണം ..എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി ഇങ്ങനെ ബലിയാടുകള്‍ ആകണം..നേതാകന്മാര്‍ ഏത് പാര്‍ട്ടി ആയാലും അവര്‍ കാര്യം കഴിഞ്ഞാല്‍ പോകും എന്നിട്ട് പൊട്ടിച്ചിതറി വീനവര്‍ക്ക് പാര്‍ട്ടികളില്‍ നിന്നും ഒഴിവാക്കിയ സര്‍ട്ടിഫിക്കറ്റുകളും നല്‍കും ചിന്തിചെന്കില്‍..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

Tracking...

Anonymous said...

ഇവിടെ ചെറുപ്പക്കാര്‍ ആര് ? ഇപ്പോള്‍ കേസില്‍ നിലവിലുള്ള ചെറുപ്പക്കാര്‍ തീവ്രവാദികള്‍ തന്നെ..കൈ വെട്ടു കേസിലെ അധ്യാപകനും കൈ വെട്ടിയവരും ഒരു തുലാസിലെ ഒരേ അട്ടികള്‍ . ഒരു ജനാധിപത്യ സംസ്കാരത്തില്‍ ഇത് യോചിച്ചതല്ല.
അബ്ദുല്‍ നാസര്‍ മദനിയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമൂഹം ചെയ്യുന്നത് കൊടും അനീതിയാണ്. ആനയെ കൊന്നവര്‍ സ്വൈര്യമായി വിഹരിക്കുമ്പോള്‍ ഉറുംബിനെ നോവിച്ചവന്‍ ഇരുട്ടറയില്‍ . അതാണ്‌ സ്ഥിതി.

Basheer said...

Whatever its from us no problem... but from others we can't accept.. because ' I AM OK, YOU NOT OK'


Basheer Doha

Anonymous said...

Please read this blog
http://rahimkalathil.blogspot.com/2011/03/blog-post.html

Anonymous said...

Please read this blog
http://rahimkalathil.blogspot.com/2011/03/blog-post.html

Akbar said...

ബോംബ്‌ ഉണ്ടാക്കിയ യുവാക്കള്‍ സ്വയം പൊട്ടി ചിതറിയത് കൊണ്ടാവാം പിന്നീട് അതിനെ പറ്റി വലിയ ബഹളങ്ങള്‍ ഒന്നും കാണാഞ്ഞത്. ഒരു സര്‍വ്വകക്ഷി സമ്മേളനവും സമാധാന റാലിയും നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു തല്‍ക്കാലം എല്ലാവരും തടിയൂരും. എന്നാല്‍ നാദാപുരത്ത് വര്‍ഷങ്ങളായി പുകഞ്ഞു കൊടിരിക്കുന്ന രാഷ്ട്രീയ മത വൈരത്തേ അണക്കാതെ ഇരു വിഭാഗത്തെയും സംരക്ഷിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കാര്യമായ പങ്കുണ്ട്. ഓരോ കേസുകളില്‍ നിന്നും പ്രതികള്‍ ഊരിപ്പോരുന്നതും ഇന്റലിജന്‍സ് ബ്യുറോ നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇടയ്ക്കു വെച്ച് മുറിഞ്ഞു പോകുന്നതും താല്‍പ്പര കക്ഷികളുടെ ശക്തമായ ഇട പെടലുകള്‍ മൂലമാണ് എന്നത് തീര്‍ച്ച. എപ്പോഴും പ്രതികള്‍ ഏതെങ്കിലും മതാക്കാരോ രാഷ്ട്രീയക്കാരോ ആയി തരം തിരിക്കപ്പെടുന്നു എന്നതാണ് ഖേദകരം. പ്രതികളെ കേവലം കുറ്റവാളികളായി കണ്ടു അവരെ ഒറ്റപ്പെടുത്താനുള്ള മാനസികള്‍ ഔന്നിത്ത്യത്തിലേക്ക് പൊതു സമൂഹം ഉയരണം. അപ്പോള്‍ മാത്രമേ ഇത്തരം നീചന്മാര്‍ ഒളിത്താവളങ്ങള്‍ കിട്ടാതെ നിയമത്തിന്റെ കുരുക്കില്‍ വീഴൂ.

Anonymous said...

a really worthy observation...
i recall the show game shown by youth leage leaders like Shaji, Muneer etc were so damaging to own community....

they were remembering us the period of Nazis how everyone was trying with government while fingering neighbours, own communities and others as threat to government in order to get 'appreciation' from government eir agencies.... and we know what was th 'end result'.

it is not too far what would happen to IUML and specially their youth wing as long as Shaji, Muneer stay in their position!

one of the senior leaders of KMCC said that Muneer would not have NEVER joined in IUML if he was not son of CH.

ayyopavam said...

എന്‍റെ അന്‍വര്‍ജി ബോംബും ലീഗും സമം ചേര്‍ത്ത് അരച്ചെടുത്ത ഈ ചീനാ പറങ്കി ചമ്മന്തി എനിക്ക് ഇസ്ട്ടായി
ഇനിയെങ്കിലും കേരള ജനത അന്തമായ പ്രസ്ഥാന സ്നേഹം കൈവെടിഞ്ഞു നല്ലതിനെ നല്ലതെന്നും ചീത്തയെ ചീത്തയന്നും മനസിലാകട്ടെ
(എവിടെ മനസിലാക്കാന്‍ രാഷ്ട്രീയ മാമ മാറും മാദ്യമ മൂരാച്ചികളും മലയാളികളെ നന്നാവാന്‍ സമ്മതിക്കില്ല )

Anonymous said...

ബോമ്പുണ്ടാക്കിയത് നല്ല ഒന്നാം തരം ലീഗുകാര്‍ തന്നെയാണ്. മുമ്പത്തെ ദിവസങ്ങളില്‍ നാദാപുരത്തെ മുസ്ലിം വീടുകള്‍ക്കു നേരെയുണ്ടായ സി.പി.എം പ്രവര്‍ത്തകരുടെ ബോമ്പാക്രമണത്തിനു തിരിച്ചടി കൊടുക്കാനാണ് ബോമ്പുണ്ടാക്കിയതും. ബോമ്പ്പ് ഉണ്ടാക്കി തിരിച്ചടിക്കുക എന്ന പരിഹാരത്തിലേക്ക് അവരെ എത്തിച്ചത് പോലീസും ലീഗും ചേര്‍ന്നാണ്. കേരളത്തിലെ പൊതു ജനങ്ങള്‍ക്കു മുമ്പാകെ വിശദമാക്കപ്പെടേണ്ട കാര്യങ്ങളാണിവയും. ആ കൊല്ലപ്പെട്ടവര്‍ ലീഗുകാരല്ല എന്ന ഒറ്റപ്രസ്ഥാവനയിലൂടെ ലീഗിന്റെ ജില്ലാ നേതാവ് നാദാപുരത്തെ പ്രശ്നങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ വിശദമാക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ആ ബാധ്യതയില്‍ നിന്നും ബുദ്ധിപൂര്‍വ്വം ഒഴിയുകയുമാണ് ചെയ്തത്. പാലിനു കരയുന്ന കുഞ്ഞിനു തല്‍ക്കാലം പഞ്ചാര കൊടുക്കുന്ന ലളിതയുക്തിയെങ്കിലും ലീഗ് നേതാക്കള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കണമായിരുന്നു. പകരം മുഖത്തു ചൂടുവെള്ളമൊഴിക്കരുത്...

Vengara NASER said...

രാഷ്ട്രീയത്തിലെ ക്രിമിനലിസത്തിന്റെ ശക്തമായ തെളിവാണീ ബൊംബ് ദുരന്തം. ലീഗിലെ മതേതര ചാമ്പ്യന്മാര് മറുപടി പറയണം.

onlooker said...

തൂമ്പയെ തൂമ്പയെന്നു വിളിക്കാനുള്ള അന്‍വറിന്റെ ആര്‍ജവം അഭിനന്ദനീയം തന്നെ. ഏതായാലും ചിലപ്പോഴെങ്കിലും ഇത്തരം മുഖമൂടികള്‍ അഴിഞ്ഞു വീണില്ലെങ്കില്‍ രാഷട്രീയ-വര്‍ഗീയ ഫാസ്സിസം കേരളീയ സമൂഹത്തെ ഒന്നായി വിഴുങ്ങാന്‍ അധിക നാള്‍ വേണ്ടി വരില്ല. ക്രിമിനലിസം ആരുടെ ഭാഗത്തുനിന്നായാലും അവരെ തുറന്നു കാട്ടി ഒറ്റപ്പെടുത്താനുള്ള പൌരബോധം വളര്തുന്നതിലൂടെ മാത്രമേ നമ്മുടെ നാടിനെ രക്ഷിക്കാന്‍ കഴിയൂ.

Anvar Vadakkangara said...

ഇവിടെ ചെറുപ്പക്കാര്‍ ആര് ?
“ചെറുപ്പക്കാര്‍” എന്നത് താങ്കള്‍ സൂചിപ്പിച്ചവര്‍ മാത്രമല്ല വര്‍ഷങ്ങളോളമായി ചെയ്ത തെറ്റ് എന്താണെന്ന് പോലും അറിയാതെ, കുറ്റപത്രം പോലും കിട്ടാതെ ജയിലില്‍ കിടക്കുന്ന നൂറുകണക്കിന് നിരപരാധികളെ മറക്കാന്‍ പറ്റുമോ?

Samad Karadan said...

ഇത്തരം തെറ്റുകള്‍ ആരില്‍ നിന്നായാലും തെറ്റ് അല്ലാതാവുന്നില്ല. വിഷമം തോന്നുന്നു. അതുകൊണ്ട് ഇതിനി ആവര്‍ത്തിക്കാന്‍ പാടില്ല.

അതോടൊപ്പം 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന് നാട്ടിലുടനീളം പോസ്റ്ററുകള്‍ ഒട്ടിക്കുകയും മതസൌഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയും രാത്രിയുടെ അന്ത്യയാമങ്ങളില്‍ മീറ്റിംഗ് കൂടി യുവാക്കളെ വഴിപിഴപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങുകയും ചെയ്യുന്ന 'സിമി' പ്രവര്‍ത്തകന്‍ നടത്തുന്ന വേശ്യയുടെ ചാരിത്ര്യ പ്രസംഗം ആളെ തിരിച്ചറിയാത്തവര്‍ക്കെ അതിശയമായി തോന്നൂ.....

Anvar Vadakkangara said...

കാല്‍നൂറ്റാണ്ട് മുമ്പ് സിമി വിളിച്ച മുദ്രാവാക്യം ഇപ്പോള്‍ ഉദ്ധരിച്ചത് ഏതായാലും നന്നായി. പ്രത്യേകിച്ച് അറബ് ലോകത്തു പുതിയ മാറ്റങ്ങള്‍ കണ്ടുവരുന്ന ഈ അസുലഭ മുഹൂര്‍ത്തത്തില്‍!

സമദ്‌ സാഹിബും കൂട്ടരും പറഞ്ഞു നടക്കുന്ന പോലെ സിമിക്കാരുടെ തീവ്രവാദത്തെ കുറിച്ച് മനസ്സിലാക്കാന്‍:
ഇന്ത്യയിലെ മീഡിയ രംഗത്തെ പ്രമുഖരായ തെഹല്‍ക്കയുടെ അജിത്‌ സാഹി മൂന്നു മാസത്തോളം ഇന്ത്യയിലെ പതിനൊന്നോളം പ്രധാന നഗരങ്ങള്‍ സഞ്ചരിച്ചു തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടും, കഴിഞ്ഞ 2008 ആഗസ്റ്റില്‍ ജസ്റ്റിസ്‌. ഗീതമിത്തലിന്റെ നേതൃത്വത്തിലുള്ള ട്രിബുണലിന്റെ വിധിയിലും സിമിയുടെ ഭീകരപ്രവര്‍ത്തനത്തിന് തെളിവില്ലെന്നു വ്യക്തമാക്കുന്നു.

ഒഴിവുണ്ടെങ്കില്‍ ഈ ലിങ്ക് ഒന്ന് തുറന്നു വായിക്കുക.

http://www.tehelka.com/story_main40.asp?filename=Ne160808thekafka_project.asp

http://www.twocircles.net/2010feb02/why_ban_simi_and_how_long.html

കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേന്ദ്ര സംസ്ഥാന ഗവര്‍മെന്റുകള്‍ എല്ലാവിധ അടവുകളും പയറ്റിയിട്ടും കണ്ടുപിടിക്കാത്തത് ഇനിയും പറഞ്ഞു നടക്കണോ?

Samad Karadan said...

http://maruvayana.blogspot.com/2011/03/blog-post.html