1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, January 25, 2011

നിരപരാധികള്‍ ഈ “തീവ്രവാദികള്‍”

ജയിലില്‍ കിടന്നു മരിക്കുകയാണെങ്കില്‍ എന്റെ അവയവങ്ങള്‍ വിറ്റ പണം സ്ഫോടനക്കേസ്സിലെ പ്രതികള്‍ക്ക് നല്‍കണം. ജീവനോടെ പുറത്തിറങ്ങുകയാണെങ്കില്‍ വ്യാജ കുറ്റം ചുമത്തപ്പെട്ട് ഈ കേസ്സില്‍ കുടുങ്ങിയവര്‍ക്കും അവരുടെ കുടുംബത്തിനുമുള്ള സേവനത്തിനായി ഞാനെന്‍റെ ജീവിതം നീക്കി വെക്കും.
 
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ പ്രധാന സൂത്രധാരന്മാരില്‍പ്പെട്ട വനവാസി കല്യാണ്ആശ്രമിന്റെ നേതാവ് നബാ കുമാര്‍ സര്‍ക്കാര്‍ എന്ന സ്വാമി അസീമാനന്ദയുടെ മൊഴികളാണിത്. 

ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ജയിലിലായാലും അവരെ പരിചരിക്കാനും സംരക്ഷിക്കാനും പ്രത്യേകമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമാണ് ദൈവത്തിന്റെ ഇടപെടലെന്നോണം അസീമാനന്ദ സ്വാമി നടത്തിയ സ്ഫോടനത്തിന്റെ പ്രതിയായി ആന്ധ്ര പോലീസിന്റെ പിടിയില്പ്പെട്ടു ചഞ്ചല്ഗുഡ ജയിലില്എത്തിയ അബ്ദുല്കലീമുമായി സഹവസിക്കാന്‍ ഇടവന്നതും ഇന്ത്യയിലെ മുസ്ലിം പീഡിത ജനതയ്ക്ക് പ്രത്യാശയും സമാധാനവും നല്കാനും നിമിത്തമായത്.  

രഹസ്യാന്വേഷണവിഭാഗങ്ങളിലും പോലീസിലുംസേവനംചെയ്യുന്ന സംഘപരിവാര പ്രതിനിധികളുടെയും സവര്ണ്ണ മീഡിയ സിണ്ടിക്കേറ്റുകളുടെയും ഗൂഡതന്ത്രങ്ങളിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആരാധനാലയങ്ങളിലും ആഘോഷദിനങ്ങളിലും സ്ഫോടനങ്ങള്നടത്തി കള്ളത്താടിയും വ്യാജ മുസ്ലിം തിരിച്ചറിയല്കാര്ഡുകളും ചില അറബി ഉറുദു ലിഖിതങ്ങളും സംഭവ സ്ഥലത്ത് ഉപേക്ഷിച്ചു ദേശഭക്തരായി വാണിരുന്ന അഭിനവ സ്വാമിമാരും സ്വാമിനിമാരും പിടിക്കപ്പെട്ടതോടെ രാജ്യത്തു ഇപ്പോള്സ്ഫോടനങ്ങള്തന്നെ നടക്കാതായിട്ടുണ്ട്

ഇത്തരം സ്ഫോടനങ്ങള്നടന്ന ഉടനെ തന്നെ മുന്കൂട്ടി നിശ്ചയിച്ച പ്രകാരം മിഡിയകളും പോലീസ്- രഹസ്യാന്വേഷണവിഭാഗങ്ങളിലെ പരിവാര്പ്രേമികളും, സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം സിമിയുടെയും ഹുജിയുടെയും പേരില്ചാര്ത്തി തോന്നിയ പോലെ മുസ്ലിം യുവാക്കളെ പിടിച്ചു കൊണ്ടുപോയി പ്രതികളാക്കുന്ന രീതിയാണ് ഇക്കാലമത്രയും തുടര്ന്നുപോന്നിരുന്നത്. കാരണം പരിവാര്‍ സ്പോണ്‍സേര്‍ടു സ്‌ഫോടനങ്ങളുടെ അന്വേഷണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വരെ നിയന്ത്രിച്ചിരുന്നത്  മുഖ്യ രാജ്യസുരക്ഷ ഉപദേഷ്ടാക്കളായിരുന്നുപോലും!!. 

ഹിന്ദുത്വ ഫാഷിസ്റ്റ്ഗ്രൂപ്പുകളും അവരുടെ ഇഷ്ട മീഡിയകളും പ്രചരിപ്പിക്കുന്നതൊക്കെയും വേദവാക്യം പോലെ വിശ്വസിക്കുകയും അവരെ സുഖിപ്പിക്കാനായി നിരപരാധികളായ മുസ്ലിം യുവാക്കളെയും സംഘടനകളെയും തീവ്രവാദികളാക്കിയും കള്ളപ്രചാരണങ്ങള്അതേപടി ഏറ്റുപിടിച്ച് ചര്‍ച്ചകളും ഫീച്ചറുകളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന മീഡിയകളും മുസ്ലിം തീവ്രവാദത്തിനെതിരെ സമാധാനത്തിന്റെ ബ്രാന്ഡ്അംബാസിഡര്മാരായി പ്രഖ്യാപനങ്ങളും കാമ്പയിനുകളുമായി രംഗത്ത് വന്നിരുന്നവരും ഇപ്പോള്മൌനവ്രതത്തിലാണ്

കേരളം തീവ്രവാദികളുടെ കേന്ദ്രമായിട്ടുണ്ടെന്നും അതിനെതിരെ പ്രചാരണങ്ങളും പ്രതിരോധനിരയും സംഘടിപ്പിക്കുന്ന ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന നേതാവിനെ കൊലക്കേസ് പ്രതിയായി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടതടക്കം രാജ്യമൊട്ടുക്കും കാവി ഭീകരതയുടെ വ്യക്തമായ തെളിവുകള്കേന്ദ്ര ആഭ്യന്തര മന്ത്രി മുതല്ഉന്നത കോണ്ഗ്രസ് നേതാക്കള്ക്ക് വരെ തുറന്നു പറയേണ്ടി വന്നിരിക്കയാണിന്നു.  

എല്‍.എല്‍ബിക്ക് പഠിക്കുന്നതോടൊപ്പം മൊബൈല്കച്ചവടം നടത്തി കുടുംബം പോറ്റുകയായിരുന്ന കലീമുമാരെപ്പോലുള്ള നിരപരാധികളും നിഷ്കളങ്കരുമായ ആയിരത്തില്പ്പരം മുസ്ലിം യുവാക്കള്ഇന്ത്യയിലെ വിവിധ ജയിലുകളില്കുറ്റപത്രം പോലും നല്കാതെ കടുത്ത  പീഡനങ്ങള്ഏറ്റുവാങ്ങി  ദിനരാത്രങ്ങള്തള്ളി നീക്കുകയാണിന്നും. ബോംബെയിലെ ജയിലില്‍ പീഡനം കാരണം മരണപ്പെട്ട കാജാ യുനുസിനെപ്പോലെയുള്ള യുവ എഞ്ചിനീയര്‍മാരും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാല്‍ മരണപ്പെട്ടവരും നിരവധി. ഒരു കേസ്സില്‍ പ്രതിയാക്കി ജയിലില്‍ കഴിയുന്നവരെപ്പോലും ശേഷം നടന്ന ഇതര സ്ഫോടന കേസ്സുകളിലെയും പ്രതികളാക്കി ഒരു നിലക്കും പുറത്തു വരാന്‍ പറ്റാത്ത രീതിയും തുടര്‍ക്കഥയാണ്.  

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്ഫോടന പരമ്പരകളുടെ യഥാര്‍ത്ഥ പ്രതികള്‍ ഹിന്ദുത്വ തീവ്രവാദികളാണെന്നതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ച സ്ഥിതിക്ക് അബ്ദുല്‍ കലീമിനെപ്പോലെ പീഡനങ്ങള്‍ സഹിച്ചു ജയിലില്‍ കിടക്കുന്ന നിരപരാധികളായവര്ക്ക് വേണ്ടി തന്റെ ശിഷ്ടകാലം ഉഴിഞ്ഞു വെക്കുമെന്നു പ്രഖ്യാപിച്ച അസീമാനന്ദയെപ്പോലെ, ഡോക്ടര്‍ ഹനീഫിനോട് മാപ്പ് ചോദിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്ത ആസ്ട്രേലിയന്‍ സര്‍ക്കാരിനെപ്പോലെ കേന്ദ്ര സര്ക്കാരും ദേശസ്നേഹികളും തീവ്രവാദ വേട്ടയില്‍ കുടുങ്ങി ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളോട് മാപ്പ് ചോദിക്കാനും നഷ്ടപരിഹാരം നല്കാനും തയ്യാറാവണം. (GULF MADHYAMAM 24 JAN 2011)  



2 comments:

Ezhuthachan said...

An open letter to the People of Kerala copied to Sonia Gandhi, Rahul Gandhi, Chief Minister etc.


We, the people, have a grave situation and responsibility at the moment. Innocent citizens are detained as under trial prisoners often in the name of investigations of fake encounters or terrorist attacks masterminded by unknown outfits. Judiciary and prosecution are acting either with prejudice on these cases or are involved in the conspiracies. It is the duty of the people to be aware of the fact and to react with responsibilty for justice for the fellow citizens. Civil society has to be chracterised with collective action against injustice. Political leaders or the executives are assigned by the democratic system for the People. If they are ignorant of their duty to the people, the people must know their course of action. Abdul Naser Madani has been a symbol of denial of justice in the history of Independent India. When we take the examples of ill treatments of minorities by the investigation teams in India, we have many in North India. In the South the devilish forces were joining hand to target Madani as an individual. The passive attitude of social forums in Kerala has contributed to the prevailing situation. It is high time to act. When Shahina of Tehelka was victimised and when Hindu fundamentalists were exposed, it was the time to pick up momentum in the Madani case, and to create political pressure to release Madani. Can the social forums give the people a proper direction to involve in such a historic mission and struggle for justice?. Can us do some thing now to teach our Political Leaders of their duties? They must learn that we have alternative to encounter the situation that we are confronting. We can handle it and will do as a responsible people. In that process the leaders' skyscrapers may be fallen down.

Saleem Naduthodi

Unknown said...

don't u have anything else to do???