1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, January 5, 2011

വില്ലനായി മാറുന്ന ഇലക്ട്രോണിക് ഉപഹാരങ്ങള്‍

ഒരു കാലത്ത്‌ പ്രവാസികള്‍ തന്റെ നാട്ടിലുള്ള ബന്ധുമിത്രാതികള്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ ഉപഹാരമായി നല്‍കിയിരുന്നത് വാച്ചും വാക്കുമാനും റേഡിയോവുമൊക്കെ ആയിരുന്നെങ്കില്‍ ഇന്ന് ഡിവിഡി പ്ലേയറും ആധുനിക സൌകര്യങ്ങളെല്ലാം ഉള്ള ലാപ്ടോപ്പും മൊബൈല്‍ ഫോണുകളുമാണ് ഭാര്യക്കും സ്കൂളുകളില്‍ പഠിക്കുന്ന ചെറിയ കുട്ടികള്‍ക്കുപോലും എത്തിച്ചു കൊടുക്കുന്നത്.

ആധുനിക മനുഷ്യന്റെ നിത്യോപയോഗഉപകരണമായി മാറിയ മൊബൈല്‍ ഫോണിന്‍റെയും മറ്റും സാങ്കേതികവിദ്യ അനുദിനം പുരോഗമിക്കും തോറും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളുടെ എണ്ണവും ആരോഗ്യ പ്രശ്നങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

കേമറ, ബ്ലുടൂത്ത്, വൈഫി, ജി.പീ.ആര്‍.എസ്. തുടങ്ങിയ ആധുനിക സൌകര്യങ്ങളുള്ള ഇത്തരം ഉപകരണങ്ങളുടെ സാങ്കേതിക മികവ് കൂടും തോറും പരിധിവിട്ടുള്ള ഇന്റര്‍നെറ്റ്‌ ഉപയോഗവും, അശ്ലീലതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ക്ലിപ്പിങ്ങുകള്‍, ഫോട്ടോകള്‍ തുടങ്ങിയവ പരസ്പരം കൈമാറുന്നതിനു നിഷ്പ്രയാസം സാധിക്കുന്നു
.
അതിനാല്‍ നാം വലിയ വിലകൊടുത്ത് നമ്മുടെ കുട്ടികള്‍ക്കും ഭാര്യമാര്‍ക്കും നല്‍കുന്ന വിലപ്പെട്ട സമ്മാനങ്ങള്‍ വലിയൊരു ദുരന്തമായി മാറാതിരിക്കാന്‍ അത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ എങ്ങിനെ ഉപയോഗിക്കണമെന്നും എന്തിനു വേണ്ടി ഉപയോഗിക്കണമെന്നും ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും അവബോധം ഉണ്ടാക്കുകയും ചെയ്‌താല്‍ തന്നെ ഇന്ന് ഒരു സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഒരു പരിധിവരെ സാധിക്കും. (Gulf Madhyamam 05 Jan 11)


1 comment:

hafeez said...

എല്ലാത്തിനും ഉണ്ട് രണ്ടു വശം. ഉപയോഗിക്കുന്ന ആള്‍ക്കനുസരിച് ആണ് കാര്യങ്ങള്‍