1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, February 9, 2011

എല്ലാം നല്ലതിന് വേണ്ടിയാവട്ടെ!


ഉന്നത ബിരുദമുണ്ടായിട്ടും ജോലി ലഭിക്കാത്തതിനാല്‍ ഉന്തുവണ്ടിയില്‍ പഴവും പച്ചക്കറികളും വിറ്റ് ജീവിച്ചുവരുകയായിരുന്നു ബൂഅസീസി എന്ന ഇരുപത്താറുകാരനെ ലൈസന്‍സില്ലാതെ കച്ചവടം ചെയ്‌തെന്നാരോപിച്ച് സാധനങ്ങള്‍ കണ്ടുകെട്ടിയ മനോവിഷമത്താല്‍ ദേഹത്ത് തീകൊളുത്തി ആത്മാഹുതിക്ക് ശ്രമിച്ചതാണു തുനീഷ്യയില്‍ നിന്നും തുടങ്ങി ഈജിപ്ത്, ജോര്‍ദാന്‍,, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഏകാധിപതികളുടെ ഉറക്കം കെടുത്തുന്ന ജനകീയ പ്രക്ഷോപങ്ങള്‍ക്ക് നിമിത്തമായത്.

നമ്മുടെ നാട്ടിലും ഇടക്കിടക്ക്‌ സംഭവിച്ചുകൊട്നിരിക്കുന്ന രക്തസാക്ഷിത്വങ്ങളും, അക്രമ സംഭവങ്ങളും ഉര്‍വശീശാപം ഉപകാരമായി എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ നാടിനും നാട്ടുകാര്‍ക്കും ഉപകാരപ്രദമായി മാറുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്.

കോഴിക്കോട്ടെ ഒരു പ്രസിദ്ധ ഹോട്ടലിലെ ജീവനക്കാരനെ ഒളിക്യാമറ സംഭവത്തില്‍ പിടക്കപ്പെട്ടതോടെ നഗരത്തില്‍ സ്ത്രീകള്‍ നേരിട്ടിരുന്ന പ്രശ്നങ്ങളിലേക്ക് ബന്ടപ്പെട്ടവരുടെ ശ്രദ്ധ തിരിയാനും മൊബൈല്‍ ക്യാമറഭീഷണിയെ ജാഗ്രതയോടെ കാണാനും നിമിത്തമായി.

ഗോവിന്ദ സ്വാമിയെന്ന വികലാംഗനായ ക്രിമിനലിന്റെ ആക്രമണത്തിനും മാനഭംഗത്തിനും ഇരയായ ഷൊര്‍ണ്ണൂരിലെ ഒരു നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രമായിരുന്ന സൌമ്യ ഇഞ്ചിന്ജായി മരണത്തിന് കീഴടങ്ങേണ്ടി വന്നപ്പോഴാണ് കാലങ്ങളായി തീവണ്ടി യാത്രക്കിടയില്‍  സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളും പ്രയാസങ്ങളും ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടാനും പരിഹാരമുണ്ടാകാനും വഴിയൊരുങ്ങിയത് .  

മത രാഷ്ട്രീയ രംഗത്തെ മുഖ്യധാര സംഘടനകള്‍ പോലും പുറം തിരിഞ്ഞു നില്‍ക്കുകയും  ആരോരും സഹായിക്കാനില്ലാതെ അനന്തമായ ജയില്‍വാസം അനുഭവിച്ച് ജീവിതം തള്ളിനീക്കുകയായിരുന്ന നിരപരാധികളായ ഒരു പറ്റം മുസ്ലിം ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷയുടെ നേരിയ പ്രകാശം കിട്ടാന്‍ ഇടയായതും രാജ്യത്തെ നടുക്കിയ നിരവധി സ്ഫോടനക്കേസുകള്‍ മറ്റൊരു വഴിത്തിരിവിലേക്ക് എത്തിപ്പെടാനും നിമിത്തമായത് കര്‍ക്കരെയുടെ രക്തസാക്ഷിത്വവും കലീം അസീമാനന്ദ സഹതടവറവാസവുമാണ്.

ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി സ്വാമിമാര്‍ ആകാംക്ഷയോടെ കാണാന്‍ കാത്തിരിക്കാറുണ്ടായിരുന്ന ദിവ്യജ്യോതി കൃതിമമായി കത്തിക്കുന്ന തീയാണെന്ന് ബന്ധപ്പെട്ടവര്‍ക്ക് തുറന്നു പറയേണ്ടിവന്നത് നൂറില്‍ പരം വിശ്വാസികള്‍ക്ക് തിക്കിലും തിരക്കിലുംപെട്ട് ജീവന്‍ ബലി നല്‍കേണ്ടിവന്നതിനു ശേഷമാണ്.

നിസ്സാര കാരണങ്ങള്‍ പറഞ്ഞു ലോണ്‍ അപേക്ഷകള്‍ നിരസിച്ചു പാവപ്പെട്ട കുട്ടികളുടെ പഠനത്തിനു തടസ്സം സൃഷ്ടിച്ചിരുന്ന ബാങ്കുകളുടെ കണ്ണുതുറപ്പിക്കാന്‍ പല വിദ്യാര്‍ത്ഥികള്‍ക്കും  ആത്മഹത്യ തന്നെ ചെയ്യേണ്ടി വന്നു.

ദിനം പ്രതി നാം കേട്ട് ഞെട്ടിക്കൊണ്ണ്ടിരിക്കുന്ന ലക്ഷം കോടികളുടെ അഴിമതികള്‍ക്കും ശവക്കല്ലറയിലുള്ളവരെ പോലും വെറുതെ വിടാത്ത കാമഭ്രാന്തിനും അറുതി വരാന്‍ സമൂഹം എന്തൊക്കെ ത്യാഗങ്ങളാണ് പേറേണ്ടിവരിക?

നാം അനുഭവിക്കുന്ന ഓരോ പ്രയാസങ്ങളും ഒരു നല്ല നാളെയുടെ പേറ്റുനോവാവട്ടെ കഴിഞ്ഞ മാസം നമ്മോട്വിട പറഞ്ഞ പ്രസിദ്ധ പണ്ഡിതന്ജമാല്മലപ്പുറത്തിന്റെ പതിവ് പ്രാര്‍ത്ഥനയാണ് ഇതെഴുതുമ്പോള്ഓര്മ്മയില്വരുന്നത്. പ്രാര്‍ഥിക്കാം എല്ലാം നല്ലതിന് വേണ്ടിയാവട്ടെ.  (Gulf Madhyamam 09 Feb 2011)    

           

11 comments:

hafeez said...

good article.

naseemul said...

nice

അഫ്സല്‍ said...

“നാം അനുഭവിക്കുന്ന ഓരോ പ്രയാസങ്ങളും ഒരു നല്ല നാളെയുടെ പേറ്റുനോവാവട്ടെ”
aameen........

Basheer said...

Adi kittiyaaale nammal padikkoooo alle?.... basheer doha

Saleem said...

nice thinking and sincere presentation.

Anonymous said...

Dear Anvar,
Each short paragraphs, speaks a lot….
By ending Marhoom Jamal Sahib’s quotes were exceptionally capturing and recalling a great person’s memory.
May Allah SWT give him magfirath….Aaameen…/CPK

നീര്‍വിളാകന്‍ said...

നന്നായി....

ayyopavam said...

പ്രാര്‍ഥിക്കാം നമുക്ക് പ്രതീക്ഷിക്കാം നമുക്ക് നല്ല ഒരു നാളെയെ

ആചാര്യന്‍ said...

nannaayi....aashamsakal

തെച്ചിക്കോടന്‍ said...

“നാം അനുഭവിക്കുന്ന ഓരോ പ്രയാസങ്ങളും ഒരു നല്ല നാളെയുടെ പേറ്റുനോവാവട്ടെ”
ആമീന്‍.

my chithrams said...

chithramsofme.blogspot.com