1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, December 21, 2010

മൊബൈല്‍ ദുരന്തങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍

സമൂഹത്തിലെ സകല മേഖലകളിലുള്ളവരുടെയും ദൈനംദിന ജീവിതത്തിലെ നിത്യോപയോഗ വസ്തുവായി മൊബൈല്‍ഫോണ്‍ മാറി കഴിഞ്ഞു. എന്നാല്‍ ഒരുപാട് ദോഷങ്ങളും അതിലേറെ ഗുണങ്ങളുമുള്ള ഈ ഉപകരണത്തിലെ ക്യാമറയും, സംഗീതവും മറ്റുംകാരണം മൊബൈല്‍ഫോണ്‍ കൂടെ കൊണ്ട്നടക്കുന്നത് പോലും നിരോധിക്കുന്ന സ്ഥലങ്ങള്‍ കൂടി കൂടി വരുന്നു. മരണം, അത്യാഹിതം തുടങ്ങിയ ശോകമൂകമായ അന്തരീക്ഷത്തിലും, പ്രാര്‍ത്ഥന വേളകള്‍, വിവിധ മീറ്റിംഗുകള്‍ തുടങ്ങിയ അവസരങ്ങളില്‍ മൊബൈലുകളില്‍ നിന്നും ഒഴുകിയെത്തുന്ന വ്യത്യസ്ത സംഗീതങ്ങളും അപശബ്ദങ്ങളും അലോസരമുണ്ടാകുന്നതും പതിവാണ്. മൊബൈല്‍ സാങ്കേതിക വിദ്യയുടെ പുരോഗതിയും ഉപയോക്താക്കളുടെ വര്‍ദ്ധനവിനുമനുസരിച്ചു മൊബൈല്‍ ദുരുപയോഗം വഴി സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ എണ്ണവും അനുദിനം കൂടികൊണ്ടിരിക്കുന്നു.

കേമറ, ബ്ലുടൂത്ത്, വൈഫി, ജി.പീ.ആര്‍.എസ്. തുടങ്ങിയ ആധുനിക സൌകര്യങ്ങളുള്ള മൊബൈലുകള്‍ കൊണ്ടാണ് അശ്ലീലതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ക്ലിപ്പിങ്ങുകള്‍, ഫോട്ടോകള്‍ തുടങ്ങിയവ പരസ്പരം കൈമാറുന്നതിനും മൊബൈല്‍ വഴിയുള്ള ഇന്റര്‍നെറ്റ്‌ ഉപയോഗവും സാധ്യമാകുന്നത്. വളരെ കാര്യക്ഷമമായി ഉപയോഗിക്കുന്നവരുടെ  മൊബൈല്‍ ഫോണ്‍ സാങ്കേതിക തകരാറുകള്‍ മൂലം റിപ്പയറിങ്ങിനോ മറ്റോ കൊടുക്കുമ്പോള്‍ ഫോട്ടോകള്‍, പാസ്‌വേഡ് അടക്കമുള്ള ഡാറ്റകള്‍ എന്നിവ താല്‍ക്കാലികമായി നീക്കം ചെയ്‌താല്‍ പോലും നാമറിയാതെ അത് വീണ്ടും പുറത്തെടുക്കാന്‍ മൊബൈല്‍ ടെക്നീഷ്യന്‍മാര്‍ക്ക് നിഷ്പ്രയാസം സാധിക്കുമെങ്കില്‍ കളവുപോകുകയോ മറന്നു വെച്ചോ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ അവിചന്തനീയമായിരിക്കും.   

സ്കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍, ദൂരയാത്ര ചെയ്യുന്നവര്‍, വീട്ടമ്മമാര്‍ തുടങ്ങിവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇനി പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അതിനാല്‍ അത്യാധുനിക സൗകര്യങ്ങളുള്ള മൊബൈലുകള്‍ക്ക് പൂര്‍ണമായി നിയന്ത്രണമേര്‍പ്പെടുത്തുകയും പകരം ആശയവിനിമയത്തിന് മാത്രം സൌകര്യമുള്ള മൊബൈലുകള്‍ സാര്‍വത്രികമാക്കുകയും മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് അവബോധം ഉണ്ടാക്കുകയും ചെയ്‌താല്‍ തന്നെ ഇന്ന് ഒരു സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന മൊബൈല്‍ ദുരന്തങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഒരു പരിധിവരെ സാധിക്കും.(Malayalam News 13 Dec 2010, Kerala Kaumudi 01 -01-11)

2 comments:

ഐക്കരപ്പടിയന്‍ said...

അന്‍വര്‍ സാഹിബ്‌, മൊബൈല്‍ ദുരുപയോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുതുതലമുറയെയാണ് . മൊബൈലിന്റെ സ്വാഭാവിക ജോലികളായ വിദൂരതയിലേക്കുള്ള സംസാരവും സന്ദേശം അയക്കലും ആവശ്യമില്ലാത്ത പഠിതാക്കളായ മൊബൈല്‍ വാഹകര്‍, അവയെ തീര്‍ത്തും ഒരു കമ്പ്യൂട്ടര്‍ പോലെ ദുരുപയോഗം ചെയ്യുകയാണ്. കുടുംബങ്ങളില്‍ നിന്നും തുടങ്ങേണ്ട ഒരു കാമ്പൈന്‍ വിഷയമായി സംഘടനകള്‍ ഇത് ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
കാലികമായ വിഷയങ്ങള്‍ ഇനിയും എഴുതുക...ആശംസകള്‍!

Anonymous said...

Family suicide (kootta Athmahathy)nu orru parithi vare Mobile camara Karanamaavunnu.... Bhariyum Bharthavum panghidunnu sogharigal orru thamaaassaku vendi nammal thenne athu sooottu cheyynnu... ethu pinne nammal ariyaaathe naaattil prajarikkunu..... Orru IT Related Technician ayathu kondu ethu pole njan kure kannunnu.....