1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Thursday, October 21, 2010

വോട്ട്‌ കളയാന്‍ മത്സരിക്കുന്നവരോട്

വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു പെണ്‍കുട്ടിയുടെ കല്യാണം കഴിഞ്ഞ ഉടനെ അയല്‍വാസികള്‍ പോയത് ആ കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനായിരുന്നു.

ഇടയ്ക്കിടയ്ക്ക് ജോലി തേടി ഇതര പ്രദേശങ്ങളില്‍ പോകാറുള്ള ഒരു കൂലി തൊഴിലാളിക്ക് തന്റെ വോട്ട്‌ പുനസ്ഥാപിച്ചു കിട്ടാന്‍ പല പ്രാവശ്യം ജോലി സ്ഥലത്ത് നിന്നും തിരിച്ചു വരേണ്ടി വരുന്നു.

കുടുംബം പോറ്റാന്‍ ഗള്‍ഫ്‌ നാടുകളിലും മറ്റും പോയി കഷ്ടപ്പെടുന്ന പ്രവാസികളെ തെരഞ്ഞു പിടിച്ചു വോട്ടര്‍ ലിസ്റ്റില്‍ നിന്നും പേര് നീക്കം ചെയ്താണ് അതുവരെ കൂടെ നടന്ന തന്റെ ഉറ്റ സുഹ്രത്തുക്കളും നാട്ടുകാരും പ്രവാസിയോടുള്ള കൂറ് കാണിക്കുന്നത്.

കക്ഷി രാഷ്ട്രീയ വൈര്യത്തിന്റെ മറവില്‍ നിഷ്പ്രയാസം നീക്കം ചെയ്യുന്ന പേരുകള്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞു വരുമ്പോള്‍ പുനസ്ഥാപിച്ചു കിട്ടാന്‍ സാധിക്കാതെ തങ്ങള്‍ക്ക്‌ തന്നെ പാരയായി മാറിയ സംഭവങ്ങളും ധാരാളം.

അതിനാല്‍ പ്രവാസി വോട്ടവകാശത്തിനു വേണ്ടി നിവേദനങ്ങളും പ്രസ്താവനകളുമായി മീഡിയകളിലും മറ്റും നിറഞ്ഞു നില്‍ക്കുന്ന പ്രവാസി നേതാക്കന്മാര്‍, നാട്ടിലെ സ്വന്തം നേതാക്കളും അനുയായികളും മല്‍സരബുദ്ധിയോടെ നിര്‍ബാധം നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം നീചപ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ നിര്‍ദേശിക്കുന്നതോടൊപ്പം കഴിയുന്നത്ര പ്രവാസികളെ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്താനും പുതുതായി ചേര്‍ക്കാനുമുള്ള നിയമങ്ങള്‍ സുധാര്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കില്‍. 

4 comments:

Anonymous said...

Vote Ullappoool Neee Athu Chaithittilla. eNNITTU mATTULLAVARKU vENDI kARAYUNNUUU....!!!!!!. ePPO vOTU CHAYYAAL hALAL mATHRamALLA.... aTHU eBHAAADHATHAAAA..... (bAChu)

Anonymous said...

വോട്ടു ചെയ്തോട്ടു ചെയ്തോട്ടക്കലമായി.... - കുഞ്ഞുണ്ണി.

onlooker said...

Appreciable indeed. You are a man of sensitivity and courage! Well done Anvar!

Anonymous said...

Eppo vote listil ninna vettiyathu.... engine pooyaaal ninte oke thala vettum... Jaghrathai... (Bachu)