1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, November 27, 2010

മീഡിയ മാനിയ നേതാക്കന്മാരോട്

ജിദ്ദയിലെ വിവിധ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍, മത്സര ബുദ്ധിയോടെയും ആവേശ ത്തോടെയും അല്ലാഹുവിന്റെ അതിഥികള്‍ക്ക് സേവനം നല്‍കാന്‍ തയ്യാറായി രംഗത്തിറങ്ങുന്ന ജിദ്ദയിലെ മലയാളി സമൂഹത്തിന്റെ സേവനം പ്രശംസനീയവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല ഇതര രാഷ്ട്രക്കാര്‍ക്ക് തന്നെ മാതൃകയുമാണ്.

ഹജ്ജ് വെല്‍ഫയര്‍  ഫോറം പോലുള്ള കൂട്ടായ്മകള്‍, ചില സംഘടനകള്‍ക്കും വ്യക്തികള്‍ക്കും കോണ്‍സുലേറ്റിലും മറ്റും ആളാകാനും മീഡിയകളില്‍ നിറഞ്ഞു
നില്‍ക്കാനും വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്നവരും കുറവല്ല. ഫോറത്തിന്റെ ഭാരവാഹിയാകാന്‍ ആവേശം കാണിക്കുന്നവരും സ്ഥാനങ്ങള്‍ ചോദിച്ചു വാങ്ങുന്നവരും ഒരിക്കല്‍ പോലും ഫീല്‍ഡില്‍ ഇറങ്ങാനോ വളണ്ടിയര്‍ ക്യാമ്പ്‌ സന്ദര്ശിക്കാനോ തയ്യാറാകാറില്ല എന്നത് ഒരു സ്ഥിരം പരിപാടിയായി മാറിക്കഴിഞ്ഞിരിക്കുന്നു.  

ഇത്തരം മീഡിയ മാനിയ നേതാക്കന്മാരെ മുന്‍കൂട്ടി മനസ്സിലാക്കി, ആത്മാര്‍ഥമായി സേവന രംഗത്തിറങ്ങുന്നവരെ മാത്രമേ സര്‍വിസ് സംഘടനകളുടെ തലപ്പത്തിരുത്തുകയുള്ളുവെന്നു സംഘടനകളും പ്രവര്‍ത്തകരും നിബന്ധനവെക്കുന്നത് വരെ ഇത്തരം കലാപരിപാടികള്‍ അനുസ്യുതം തുടര്‍ന്നുകൊണ്ടേയിരിക്കും.

ദൈവപ്രീതി മാത്രം കാം ക്ഷിച്ച് സേവനത്തിനു ഇറങ്ങുന്നവരുടെയും സാമ്പത്തിക സഹായം നല്‍കി സഹായിക്കുന്നവരുടെയും ആത്മവീര്യം കെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇത്തരം നേതാക്കള്‍ വിട്ടുനിന്നിരുന്നുവെങ്കില്‍. 
                                             (G. Madhyamam 23 Nov. 2010)  
 

1 comment:

Anonymous said...

eda Araaaaaaaaaaaaaa???????..