1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, August 16, 2010

മഅ്ദനി: തോല്‍ക്കുന്നത് ആരൊക്കെ?

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാണെന്ന കുറ്റം ചുമത്തി 3990 ദിവസം ജയില്‍ പീഡനമനുഭവിച്ചു മഅ്ദനി തന്‍റെ നിരപരാധിത്വം തെളിയിച്ചു പുറത്തു വന്നത്   2007 ആഗസ്റ്റ്  1 നായിരുന്നു.

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സമാനമായ തിരക്കഥകളിലൂടെ ബാംഗ്ലൂര്‍ സ്ഫോടന കേസിലും പ്രതിയാക്കി വീണ്ടും ജയിലിലേക്കയക്കാന്‍ സംഘപരിവാര്‍ സംഘടനകളോടൊപ്പം ഇടതു വലതുപക്ഷങ്ങളും തങ്ങളാല്‍ കഴിയുന്ന സേവനങ്ങളും സഹായങ്ങളും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് ഇന്ന് അന്‍വാര്‍ശേരിയിലും മറ്റും നടന്നു കൊണ്ടിരിക്കുന്നതും വിവിധ പ്രസ്താവനകളിലൂടെ നാം കേട്ടുകൊണ്ടിരിക്കുന്നതും.

കോയമ്പത്തൂര്‍ കേസിലെ ജയില്‍ മോചനത്തിന്  ശേഷം സര്‍വ്വവിധ ഇന്റലിജന്‍സ്‌ കണ്ണുകളെയും വെട്ടിച്ചു മംഗലാപുരത്തെ ഇഞ്ചി തോട്ടത്തില്‍ പോയി ഗൂഡാലോചന യോഗത്തില്‍ പങ്കാളിയാകുന്നത് മുതല്‍ കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ തന്റെ ഒരു കാല്‍ നഷ്ടപ്പെടുന്നത് വരെയുള്ള തെളിവുകള്‍ നിരത്തിയാണ് തല്പ്പരക്ഷികള്‍ വീണ്ടും മഅ്ദനിയെ കൂട്ടിലടക്കാന്‍  കെണികള്‍ ഒരുക്കികൊണ്ടിരിക്കുന്നത്.

തന്റെ പൂര്‍വകാല പ്രവര്‍ത്തനത്തില്‍ പാളിച്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവ തിരുത്തി മതനിരപേക്ഷ നിലപാടിലൂടെ മര്‍ദിത സമൂഹത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുമെന്ന്  സമൂഹത്തോട്‌ വിളിച്ചു പറഞ്ഞ  ഒരു നേതാവിനെ കേരളക്കരയില്‍ കാണാന്‍ സാധിക്കില്ല.

നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ഒരു മുസ്ലിം പണ്ഡിതനെ സാമ്രാജ്യത്വ ഫാസിഷിസ്റ്റ്‌ ഗൂഡാലോചനയുടെ ഭാഗമായി കോഴിയെ പിടിച്ചു കൊണ്ടുപോകുന്നത് പോലെ ബംഗ്ലൂര്‍ പോലീസ് കൊണ്ടുപോകുമ്പോള്‍ തിരശ്ശീലക്കു പിന്നില്‍ നിന്ന് ചിരിക്കുന്നതും, വിജയം ആഘോഷിക്കുന്നതും ആരൊക്കെ? വീണ്ടും ഒരു ജയില്‍വാസത്തിനു മാനസികമായി തയ്യാറെടുത്ത മഅ്ദനിയാണോ തോല്‍ക്കുക അതോ കേരളത്തിലെ മുസ്ലിം പണ്ഡിതസാമുദായിക നേതാക്കളും സാംസ്കാരിക നായകന്മാരോ എന്നത് കാലം തെളിയിക്കും. (G.Madhyamam 16 Aug 2010) 

1 comment:

Anonymous said...

Dear, If possible, I would like to request you to prepare a survey in your blog the current popularity of Malayalam channels after hunting of innocent muslim brothers due to muvattupuzha hand chopping case and Mr. madanies arrest. The question should be like this “Which channel you do not like to watch that are spreading terror movements that killing your emotional strength to live in Kerala.”. Just because I got high blood pressure after watching some channels and their discussion.