1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, August 30, 2010

എയര്‍ ഇന്ത്യ അധികൃതരോട് വിനയപൂര്‍വ്വം


നമ്മുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സര്‍വ്വീസുകളില്‍പ്പെട്ടതാണ് ഗള്‍ഫ്‌ റൂട്ട്.  എന്നാല്‍ എണ്ണപ്പെട്ട അവധിക്കാലം നാട്ടില്‍ ചെലവഴിച്ച് ഉപജീവനത്തിനായി ഗള്‍ഫിലേക്കും മറ്റും പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാരായ പ്രവാസി മലയാളികളോട് എയര്‍ ഇന്ത്യ വിമാന സര്‍വിസുകള്‍ കാണിക്കുന്ന ക്രൂതകള്‍ക്ക് കണക്കുണ്ടോ?.  

സാങ്കേതികത്വത്തിന്റെയും മറ്റും പേരുപറഞ്ഞു മണിക്കൂറുകളോളം അനിശ്ചിതമായി എയര്‍പോര്‍ട്ടിലും വിമാനത്തിലും കഴിയേണ്ടി വരുന്ന യാത്രക്കാരോട് മാന്യമായി പെരുമാറാനോ, ബദല്‍ സംവിധാനത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാനോ തയ്യാറാകാതെ വെള്ളവും ഭക്ഷണവും വിശ്രമ സൗകര്യങ്ങളും നല്‍കാതെ യാത്രക്കാരെയും അവരെ അനുഗമിച്ചു എയര്‍പോര്‍ട്ടില്‍ എത്തിയ ബന്ധുമിത്രാദികളെയും കഷ്ടപ്പെടുത്തുന്നത് പതിവാണ്.

കാത്തിരുന്നു ക്ഷമ നശിച്ചു വാഗ്വാദങ്ങളും മുറവിളികളും നടത്തുമ്പോഴാണ് വെള്ളവും ഭക്ഷണവും താമസ സൗകര്യങ്ങളും പലപ്പോഴും നല്‍കാറ്. കൂടെ ആളില്ലാതെ യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും വയോധികരുമായ യാത്രക്കാരുമാണ്  ഇങ്ങനെ കഷ്ടപ്പെടുന്നവരില്‍ അധികവും.

നിക്ഷിത സമയത്ത് തന്റെ ലകഷ്യ സ്ഥാനത്ത്‌ എത്താതിരുന്നാള്‍ യാത്രക്കാരന്‍റെ  ഉപജീവനമാര്‍ഗമായ വിസയോ ജോലിയോ നഷ്ടപ്പെടുന്നതിലുള്ള പ്രയാസം മനസ്സിലാക്കാനും, മരണം, വിവാഹം, ചികില്‍സ തുടങ്ങിയ അത്യാവശ്യമായ യാത്രകള്‍ മുടങ്ങിയവരെ സ്വാന്തനപ്പെടുത്താനും ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും അവരോട് മാന്യമായി പെരുമാറുകയും അര്‍ഹമായ പരിഗണനകള്‍ നല്‍കി അവരെ സ്വീകരിക്കുകയും ചെയ്‌താല്‍ തന്നെ വിമാനത്താവളങ്ങളില്‍ നടക്കുന്ന മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടാവുന്നതെയുളളു

നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ എയര്‍ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നത് വര്‍ഷങ്ങളായി ദേശീയ വിമാന കമ്പനിയില്‍നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഗണനയുടെയും നിരുത്തരവാദിത്വത്തിന്റെയും കയ്പ്പേറിയ അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമാണ്. എയര്‍ ഇന്ത്യ നമ്മുടെ ദേശീയ വാഹനം  കൂടി ആയതിനാല്‍ മറ്റുള്ള വിമാന കമ്പനികളെക്കാള്‍ പ്രതിഷേധത്തിന് കാഠിനൃം കൂടുന്നത് സ്വാഭാവികം.

മാതൃഭാഷ മാത്രം അറിയുന്ന യാത്രക്കാരെ പരിഗണിച്ചു വിമാനങ്ങളില്‍ വെച്ച് നല്‍കുന്ന നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും മലയാളത്തിലും കൂടി അറിയിക്കാനുള്ള ഏര്‍പ്പാടുകള്‍ കൂടി ചെയ്യുകയും പതിവ് പ്രസ്താവനകള്‍ക്കതീതമായി പ്രവാസി ഇന്ത്യക്കാരുടെ ഇഷ്ടവാഹനമായി എയര്‍ ഇന്ത്യയെ മാറ്റിയെടുക്കാന്‍ ക്രിയാത്മകമായ കര്‍മ്മ പദ്ധതികള്‍ക്ക്‌ സാധിക്കട്ടെ എന്നാശംസിക്കുന്നു. (MATHRUBHUMI 29 AUG 2010)

6 comments:

MT Manaf said...

ഇത്രമേല്‍ വനരോദനമായി മാറിയ മറ്റൊരു വിഷയം
ഇന്ത്യയില്‍ ഉണ്ടോ എന്ന് സംശയം!
ഒറ്റക്കാശിനു വിലയില്ലാത്ത കണ്ണീരായി മാറിയിരിക്കുന്നു എയര്‍ഇന്ത്യ യാത്രികന്‍റെത്.
ആര്‍ക്കും ആരെയും എന്നും പറ്റിക്കാനാവില്ല
എന്ന പാഠം നമുക്ക് സമാധാനം!!

ബഷീര്‍ Vallikkunnu said...

നല്ല പ്രതികരണം.

abdulla said...

We Fraternity Form - Dammam have also very bad experience from Air India at-recent.
We booked seats on 4th August 2010for a Stretcher Pax Mr. Shafi Chekkamadath hailing from Thanur, Malappuram Dt was involved in a sevier axident on 14 June 2010 and was in comma and under treatment in King Fahd Military Hospital - Dhahran; As per advice of Doctors and as per request of Shafi's family we tried to send India for better treatment after completing all documents ( Medical Report from Hospital, PPs copies of Pax + Medical Escort+ Certificate copy of M-Escort & Suggested Form of AI) required by Air India.
On 4th August, when we reached Airport & gained Boarding Pass & Immigration stamped and reached the patient in Aircraft, told there is no medical facility to carry this Stretcher Pax\SHAFI and deported from Aircraft!!!!
As immigration stamped in Nurse's passport she compelled to go in same flight and Shafi returned.
Imagine if Hospital authority also were crual as Air India authorities what was going happen?!!
This made us very sad and upset! It was reported widely in Malayalam, Arabic news papers especially got good coverage in Arab news & Sudi Gazette. That'swhy got attention required authorities like Social welfare wing of our Indian Emabssy Riyadh. Pravasi Ministry of India also paid required care in this case and AI falled in pressure.
When went to Air India authorities asking explanation from them,they were in that hang-over of news published. Branch Manager even told us that he was talking to Madhyamam Reporter to give their version. (Pls note thatGulf Madhyamam the one newspaper given their version blamming Fraternity Form even not asking with supporting AI. As they told, we were giving false leading to Air India Medical Team!!!??? Infact, King Fahd Military Hospital Medical Team was one who realizedd there is no basic medical arrangments to send patient! Then how ca Madhyamam give this false news blammings us and supporting AI? (As I know as reward of this this Madhymam reporter got chance to participate in Iftar conducted by Air India last week).
After the discussion with AI we booked again for another day and completed all documentation again. With help of KIMS Hoospital Jubal, we got a doctor also as escort. Even AI burocrat tried put hurdles to us, with help of KFM Hospial and with mercy of Airport Immigration authority and full suport of sponsor and all media personnel other than Madhyamam we got done this task and Shafi went yesterday. We spend one more ticke for second medical escort and purchased some medical equipments.
Anyway we are very thankfull to Allah for his help to fulfill this.

Our wish is MAY ALLAH change AIR INDIA employees attitude with its lion part of Indian paxs.
May ministry give them customer care course to improve their attitude of services.
May let them think simply " IF I WAS A CUSTORMER" that's-all.

ABDULLAH ALI
Dammam- Saudi Aribia

Chovakaran Azeez said...

Hi,

Good toipc. Few months ago, Federal ministers gave assurance about a stand by flight at calicut Interantional airport. In case of diruption of normal operation, this one will be utilised. Almost like a spare bus of major transporting companies and Public bodies. I don't know what happened to that extra flight at Calicut airport.
Best wishes
Azeez

alimabrook said...

പ്രവാസിയുടെ വേദന മറ്റൊരു പ്രവാസിക്കും കുടുംബത്തിനും മാത്രമേ അറിയൂ....... ഇവരൊക്കെ നന്നാവുമെന്ന് തോന്നുന്നുണ്ടോ? ഇല്ല കാരണം
{നായ..... വാല്.....കുഴല്‍ ...... } എയര്‍ ഇന്ത്യ...... എല്ലാം എല്ലാത്തിനോടും യോജിക്കും....

alimabrook said...

പ്രവാസിയുടെ വേദന മറ്റൊരു പ്രവാസിക്കും കുടുംബത്തിനും മാത്രമേ അറിയൂ....... ഇവരൊക്കെ നന്നാവുമെന്ന് തോന്നുന്നുണ്ടോ? ഇല്ല കാരണം
{നായ..... വാല്.....കുഴല്‍ ...... } എയര്‍ ഇന്ത്യ...... എല്ലാം എല്ലാത്തിനോടും യോജിക്കും....