1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, June 22, 2010

ഇതെന്തു വാദം

-->
തീവ്രവാദ ഭീഷണിക്കെതിരെ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും വിവിധ തരത്തിലുള്ള പ്രതിരോധ മാര്‍ഗങ്ങളും പ്രചാരണ പരിപാടികളും ഒറ്റയ്ക്കും കൂട്ടായും നടത്തുന്നവര്‍ തന്നെ രാഷ്ട്രങ്ങളെ ഒന്നാകെ തകര്‍ത്തുകൊണ്ടിരിക്കുന്നു, രാഷ്ട്ര- രാഷ്ട്രീയനേതാക്കളെ കൊന്നൊടുക്കുന്നു, നിസ്സാര പ്രശ്നത്തിന്റെ പേരില്‍ സഹോദര സംഘടനകളുടെ പ്രവര്‍ത്തകര്‍ നിഷ്കരുണം കൊലക്കത്തിക്കിരയാകുന്നു.  ആരാധനാലയങ്ങളും, മതപഠന കേന്ദ്രങ്ങളും ആക്രമിക്കുന്നു. പക്ഷെ ഇതൊന്നും തീവ്രവാദമല്ലത്രേ!!!
(08 March 08 Madhyamam General & 12 March 08, 01 Nov. 08 M.News)