1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, June 22, 2010

തീവ്രവാദ വിരുദ്ധരുടെ ഇരട്ടത്താപ്പ്‌


രാജ്യത്തു എവിടെ സ്ഫോടനങ്ങള്‍ നടന്നാലും അതിന്റെ പിന്നില്‍ ഏതെങ്കിലും അറബി, ഉറുദു പേരുള്ള മുസ്ലിം സംഘടനകളുടെ പേരില്‍ കുറ്റം ചാര്‍ത്തി മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി വര്‍ഷങ്ങളോളം ജയിലിലും പുറത്തും വേട്ടയാടി പീഢിപ്പിക്കുന്ന പ്രവണത ഇന്ത്യാരാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അഭംഗുരം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. പരിവാര്‍ പ്രേമികളും മുന്‍ സൈനികരും ചില മീഡിയകളും മുസ്ലിംകള്‍ക്കെതിരെ നടത്തുന്ന ഇത്തരം ഗൂഢതന്ത്രങ്ങള്‍ തിരിച്ചറിയാതെ നിരപരാധികളായ മുസ്ലിം യുവാക്കളെയും സംഘടനകളെയും തീവ്രവാദികളാക്കി ചിത്രീകരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ വേണ്ടി കാമ്പയിനുകളും പ്രസ്താവനകളും നടത്തിയവര്‍, ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം സ്ഫോടനങ്ങളുടെ യഥാര്‍ത്ഥ പ്രതികളെയും സംഘടനകളെയും കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ ഒരക്ഷരം ഒരിയാടാത്തവരുടെ യഥാര്‍ത്ഥ മുഖം വ്യക്തമാകുന്ന കത്തുകള്‍.  
(13 March 06 M.News 20 March 06  Madhyamam Gulf, 01 Nov 08 M.News & 06 May 2010 Madhyamam KSA)