1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, June 22, 2010

പ്രവാസികള്‍ വഞ്ചനയുടെ പര്യായങ്ങള്‍


ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന,  25 ലക്ഷത്തോളം വരുന്ന ഗള്‍ഫിലെ പ്രവാസികളുടെ പ്രശ്നങ്ങള്‍ ഇന്നും പരിഹാരമില്ലാതെ തുടരുന്നു. കാനേഷുമാരി കണക്കെടുപ്പില്‍ ഉള്‍പ്പെടുത്താന്‍, വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍,തിരിച്ചറിയല്‍ കാര്‍ഡ്‌ കിട്ടാന്‍, സ്വന്തം പേരില്‍ ഒരു റേഷന്‍ കാര്‍ഡു അനുവദിച്ചു കിട്ടാന്‍, യാത്ര, കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ പ്രയാസപ്പെടുന്ന പ്രവാസികളെ പല നിലക്കും ചൂഷണം ചെയ്യുന്നതില്‍ എല്ലാവരും തുല്യരാണ്. പ്രവാസി പ്രശ്നങ്ങളെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുത്തും മറ്റും സാന്ദര്‍ഭികമായി എഴുതിയ കത്തുകള്‍.(14 April 10, 22 April 10 Madhyamam KSA 10 May 2010 Thejas)