1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, May 19, 2010

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട്


ഏതാണ്ട് 1990 കള്‍ക്ക് ശേഷമാണ് പ്രവാസികള്‍ ബോംബയില്‍ നിന്നും കോഴിക്കോട്ടേക്ക് വിമാനമാര്‍ഗം യാത്ര തുടങ്ങിയത്. അതിനു മുമ്പ്, ബോംബയില്‍ നിന്നു രണ്ടു ദിവസത്തെ ബസ്‌ യാത്ര, ഓരോ ജില്ലകളിലെയും പ്രധാന സ്റ്റോപ്പ്‌കളില്‍ നിന്നും സ്വന്തം വീട്ടിലേക്കുള്ള ടാക്സി യാത്ര തുടങ്ങിയ രണ്ടു മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യാത്രക്കിടയില്‍ ബോംബെ എയര്‍പ്പോര്‍ട്ടിലെ  കസ്റ്റംസ്, വഴിയില്‍ തടഞ്ഞു നിര്‍ത്തി ടാക്സ്‌ ഓഫീസര്‍മാരുടെയും കൊള്ളക്കാരുടെയും പിടിച്ചുപറി, ഹോട്ടലുകാരുടെയും ബസ്സുകാരുടെയും അമിത ചാര്‍ജ് തുടങ്ങിയ നിരവധി വെല്ലുവിളികളെ അതിജീവിച്ചു വീട്ടിലെത്തിയിരുന്ന പ്രവാസികളുടെ സ്വപ്ന സാക്ഷാല്‍ക്കാരമായിരുന്നു ഗള്‍ഫില്‍ നിന്നും നേരിട്ട് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലേക്കുള്ള യാത്ര. എന്നാല്‍ കരിപ്പൂര്‍ എയര്‍പ്പോര്ട്ടില്‍ പാവപ്പെട്ട പ്രവാസികള്‍ നേരിട്ടിരുന്ന ചില ചൂഷണ വിശേഷങ്ങളിലേക്ക്.  (July 2004, 15 July 2005, 30 March 2006 M.News & 18 July 2005, 10 April 06 Madhyamam Gulf & April 06 Thejas) 

No comments: