1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, February 26, 2017

ലോ അക്കാദമി സമര വിജയം ഒരു തുടക്കമാവട്ടെ

ലോ അക്കാദമി സമര വിജയം ഒരു തുടക്കമാവട്ടെ

കേരളത്തിലെ ആദ്യത്തെ സ്വാശ്രയ കോളേജായ കേരള ലോ അക്കാദമിയില്‍ 29 ദിവസം നീണ്ടു നിന്ന സംയുക്ത വിദ്യാര്ഥിാ സമരം ഞെട്ടിപ്പിക്കുന്ന ഒട്ടേറെ സത്യങ്ങളാണ് പുറത്തു കൊണ്ടുവന്നത്. എല്‍.ഡി.എഫ് സര്ക്കാ റിന്റെ അകമഴിഞ്ഞ പിന്തുണയോട് കൂടി, കാമ്പസുകളില്‍ വിദ്യാര്ഥി് പ്രശ്നങ്ങളില്‍ ധീരമായി ഇടപെടുന്നവരെന്നു മേനി പറഞ്ഞു നടക്കുന്ന എസ്.എഫ്.ഐയെ വിലക്കെടുത്തുകൊണ്ട് സംയുക്ത വിദ്യാര്ഥിഎ സമരം പൊളിക്കാനുള്ള മാനേജുമെന്റ് ശ്രമം പാളിയത് നിരവധി ശുഭ സൂചനകളാണ്‌ സമ്മാനിച്ചത്‌.


പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്ത്ഥി യായിരുന്ന വളയം സ്വദേശി ജിഷ്ണു പ്രണോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജില്‍ പ്രകടനം നടത്താനുള്ള അനുമതി നിഷേധത്തില്‍ തുടങ്ങിയ സമരത്തിലേക്ക് കക്ഷി രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത പ്രസ്തുത കോളേജിലെ വിദ്യാര്ഥിടനികളും രംഗത്ത്‌ ഇറങ്ങിയപ്പോള്‍ സ്വാശ്രയ കോളേജുകളുടെ വിഷയത്തില്‍ സര്ക്കാരിനും ഇടപെടാന്‍ സാധിക്കുമെന്നതിന് വ്യകതമായ തെളിവുകൂടിയായിരുന്നു പ്രസ്തുത സമര വിജയം.
കേരളത്തിലെ വിവിധ സ്വാശ്രയ കോളേജുകളില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ മനുഷ്യവകാശ ലംഘനങ്ങളുടെയും കേട്ടുകേള്വിിയില്ലാത്ത നിയമങ്ങളുടെയും അടിസ്ഥാന സൌകര്യങ്ങളുടെ പരിമിതികളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറംലോകത്തെത്തിക്കാന്‍ വിദ്യാര്ഥിളകള്ക്ക് ധൈര്യം പകര്ന്നനത് ജിഷ്ണു പ്രണോയുടെ രക്തസാക്ഷ്യത്തോടെയായിരുന്നു.

കോണ്സംന്ട്രേിഷന്‍ കേമ്പിനെപ്പോലും നാണിപ്പിക്കുന്ന ക്രൂരമായ നിയമങ്ങളുള്ള കോട്ടയം മറ്റക്കരയിലെ ടോംസ് എഞ്ചിനീയറിംഗ് കോളേജും വിദ്യാര്ഥി്സമരങ്ങള്ക്ക്ക മുമ്പില്‍ പിടിച്ച് നില്ക്കാ ന്‍ കഴിയാതെ പൂട്ടേണ്ടിവന്നു.
ലോ കോളേജ് സമരം വിദ്യാര്ഥികകളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന ഇതര സ്വാശ്രയ സ്ഥാപനങ്ങളിലും ചെറുതും വലുതുമായ സമരങ്ങള്‍ അരങ്ങേറുന്നതിനു ഒരു നിമിത്തമാകട്ടെ.
(Published in Thejas 18 – 2-17)





No comments: