1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Friday, November 11, 2011

മിനയുടെ മനമറിഞ്ഞ ഹജ്ജ്‌ വളണ്ടിയര്‍മാര്‍


കഴിഞ്ഞ ഹജ്ജ് ദിനങ്ങളില്‍ മിന താഴ്വര മലയാളി സന്നദ്ധസേവകരുടെ സംഗമം കൂടിയായിരുന്നു. പെരുന്നാള്‍ ഒഴിവു ദിനങ്ങള്‍ നാട്ടിലേക്കും സൗദിയുടെ വിവിധ ഭാഗങ്ങളിലേക്കുമുള്ള സന്ദര്‍ശനങ്ങളും വിനോദയാത്രകളും മാറ്റിവെച്ചു കൊണ്ട്  ത്യാഗസന്നദ്ധരായി ആയിരക്കണക്കിന് വളണ്ടിയര്‍മാരാണ് മിനയില്‍ എത്തിച്ചേര്‍ന്നത്.

ലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നും വന്നെത്തിയ അല്ലാഹുവിന്റെ അതിഥികളെ സേവിക്കാനും സഹായിക്കാനും മറ്റുമുള്ള അസുലഭാവസരം  ഉപയോഗപ്പെടുത്തുന്നതിലൂടെ ദൈവാനുഗ്രഹം കരസ്ഥമാക്കുകയെന്ന മഹത്തായ ഒരു ലക്‌ഷ്യം കൂടി ഈ സേവന സന്നദ്ധതക്കു പിന്നിലുണ്ട്.

കേരള റിലീഫ്‌ വിംഗ്, ഫ്രറ്റെനിറ്റി ഫോറം, കെഎംസീസീ, ആര്‍, എസ്. സീ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ഒറ്റക്കും പതിറ്റാണ്ട് മുമ്പ് ഹാജി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ജിദ്ദ ഹജ്ജ്‌ വെല്‍ഫയര്‍ ഫോറവും പതിവുപോലെ സജീവമായി രംഗത്തുണ്ടായിരുന്നു. 

നീണ്ട വര്‍ഷത്തെ പരിചയ സമ്പത്ത് കൈമുതലായുള്ള ഫോറം വളണ്ടിയര്‍മാരെ നയിക്കാന്‍ ഇനി മുതല്‍ ഡസന്‍ കണക്കിന് നേതാക്കള്‍ ആവശ്യമില്ലായെന്നു തെളിയിക്കാന്‍ ഈ വര്‍ഷത്തെ അവരുടെ പ്രവര്‍ത്തനം സാക്ഷി. 
(M.News 12 Nov. 2011)

 

6 comments:

Kadalass said...

അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ!

ഷാജു അത്താണിക്കല്‍ said...

ആമീന്‍
വളരെ നല്ല കാര്യം,

jailaf said...
This comment has been removed by the author.
Jefu Jailaf said...

അല്ലാഹു അർഹമായ പ്രതിഫലം ചെയ്യട്ടെ..

Basheer Doha said...

ഹാജി മാര്‍ക്കു വെള്ളവും മറ്റു സഹായവും ചെയ്യുന്ന തിലൂടെ അള്ളാഹു നിങ്ങള്‍ക്ക് അവന്‍റെ ' ഹള്ളുല്‍ കവുസ്സര്‍ ' നെല്കെട്ടെ , ആമീന്‍

Sunil said...

In one of your posts, it is said that there are more foreigners than nationals / citizens in Saudi Arabia, which is a factual error. Please note that, Saudi Arabia has only 31% of its total population as "foreigners", which means only 31% of the total strength (both foreigners and nationals) is "foreigners" like Indians, Egyptians, Pakistanis, Bengladeshis, Philipinos, Africans, Indonesians, etc.