1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, March 30, 2011

പരിധി വിടുന്ന തെരഞ്ഞെടുപ്പ്‌ മഹോല്‍സവം


നിയമസഭ തെരഞ്ഞെടുപ്പെന്ന മഹോത്സവത്തിന്റെ പ്രഖ്യാപനം വന്നതോടെ പതിവിനു വിപരീതമായ കലാപരിപാടികളുടെ വാര്‍ത്തകളാണ്  പല പാര്‍ട്ടികളില്‍ നിന്നും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ആകെയുള്ള 140 സീറ്റ് 1400 ആയാലും തികയാത്ത വിധം ഓരോ മുന്നണിയിലെയും ഭൈമീകാമുകന്മാരാണ് ഒരു സീറ്റ് തരപ്പെടുത്താന്‍ പെടാപാടുപ്പെട്ടിരുന്നത്. 
ഒരു സീറ്റ് തരപ്പെടുത്താന്‍; കിട്ടിയ സീറ്റില്‍ വിജയിക്കാന്‍ എതിരാളികളെ കുറിച്ച് എന്ത് നെറികേടുകളും വിളിച്ചു പറയാനും അധര്‍മ്മങ്ങള്‍ ചെയ്യാനും ചെറുപ്പം മുതലേ ശീലിച്ചും പഠിപ്പിച്ചും വന്ന ആശയങ്ങളും ആദര്‍ശങ്ങളും പാടെ മറന്നുകൊട്നുള്ള കളിയില്‍ സമൂഹത്തിന് മാതൃകയാവേണ്ടവര്‍ വരെ മുന്നിലുണ്ട്.
ഇനി വാര്‍ഡു മുതല്‍ അഖിലേന്ത്യ വരെയുള്ള നേതാക്കന്മാരുടെ കാലു പിടിച്ചും വെട്ടിനിരത്തിയും ഒരു സീറ്റ് ഒപ്പിച്ചെടുത്താല്‍ തന്നെ മല്‍സരിക്കാന്‍ അവസരം കിട്ടിയ മണ്ഡലത്തിലെ മാനസപുത്രനല്ലെങ്കില്‍ ഇറക്കുമതി ചെരക്ക് മുടക്കാചെരക്ക് തുടങ്ങിയ പരിഹാസ പ്രയോഗങ്ങളും അവഹേളനങ്ങളും സംശുദ്ധ വ്യക്തിത്വത്തിന്റെ ഉടമകള്‍ക്ക് പോലും സ്വന്തം പാര്‍ട്ടി അനുയായികളില്‍ നിന്നുവരെ നേരിടേണ്ടി വരുന്നു.
ജീവിതം മുഴുവന്‍ പാര്‍ട്ടിക്കായി വിയര്‍പ്പൊഴിക്കി അനുസരണയുള്ള പ്രവര്‍ത്തകരായി കഴിയുന്നവരെ പാടെ മറന്നു, തെരഞ്ഞെടുപ്പില്‍ ഒരു സീറ്റോ പാര്‍ട്ടിയില്‍ ഒരു സ്ഥാനമോ കിട്ടാന്‍ താമസം വരുമ്പോഴേക്കും, അല്ലങ്കില്‍  മോഹിച്ചത് ലഭിക്കാതെ വരുമ്പോള്‍ ജീവന് തുല്യം സ്നേഹിച്ച പാര്‍ട്ടിയെയും താന്‍ പഠിച്ച സംസ്കാരത്തെയും നിസ്സങ്കോചം വലിച്ചെറിഞ്ഞു മറുകണ്ടം ചാടുന്നവര്‍ ഒരു ഭാഗത്ത്‌. അത്തരക്കാര്‍ക്ക് ഉറച്ച സീറ്റുകളും പാര്‍ട്ടി ഘടനയില്‍ ഉന്നത സ്ഥാനങ്ങളും നല്‍കി പാട്ടിലാക്കാന്‍ മുന്നണികളും പാര്‍ട്ടികളും മറുഭാഗത്ത്‌ വലയുമായി കാത്തിരിക്കുന്നു.
ഒരു രൂപയ്ക്കു അരി, ലക്ഷങ്ങള്‍ക്ക് ജോലി, സംവരണം, ക്ഷേമനിധി, വ്യവസായം, വികസനം തുടങ്ങിയ വിടുവായിത്വങ്ങളുമായി പുറത്തിറക്കുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികാ പ്രഹസനങ്ങളുമായി വോട്ടര്‍മാരെ വിഡ്ഢികളാക്കി മത്സരിച്ചു മുന്നേറുകയാണ് മുന്നണികളെല്ലാം.
സാക്ഷരതയിലും സംസ്കാരതിലുമൊക്കെ മുന്നിട്ടു നില്‍ക്കുന്നവരെന്നു ഊറ്റം കൊള്ളുന്ന കേരളത്തില്‍, മാഫിയവല്ക്കരിക്കപ്പെട്ട, സീറ്റ് വിഭജനത്തില്‍ പോലും വഞ്ചനയും സ്വജനപക്ഷപാതവും മുഖമുദ്രയായി മാറിയ  പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിന്റെ നേതാക്കള്‍ക്കും എങ്ങിനെയാണ് ഒരു അഴിമതിരഹിത സംശുദ്ധ ഭരണം കാഴ്ച്ചവെക്കാനാവുക.
അതുകൊണ്ടായിരിക്കണം പ്രസിദ്ധ ഹാസ്യനടന്‍ മാമുക്കോയ ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതീനെ കുറിച്ച് മലയാളത്തിലെ ഒരു പ്രമുഖ ചാനലിനോട് ഇങ്ങിനെ പ്രതികരിച്ചത്. "ഒന്നിനും കൊള്ളാത്ത ഒരു ചെറ്റയെയും ലോകമാന്യനാക്കാന്‍ ഞാന്‍ തയ്യാറല്ല".   (Malayalam News  30/3/2011)
 

3 comments:

firoo said...

ഭൂരിപക്ഷം രാഷ്ട്രീയകാരും ജനസേവനത്തിന് വേണ്ടിയല്ല രാഷ്ട്രീയം അവരുടെ ജീവിതമാക്കിയത് , മറിച്ച് സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടിയാണ് , അതിന്റെ ഉതാഹരനമല്ലേ നാം ദിവസേന കണ്ടു കൊണ്ടിരിക്കുന്നത് , ഒരു നിമിഷം കൊണ്ട് ഒരു പാര്‍ട്ടി വിട്ടു വേറെ ഒരു പാര്‍ട്ടിയിലേക്ക് കഷ്ട്ട്ടം, നാണമാവുന്നില്ലേ നിങ്ങള്‍ക്ക് രാഷ്ട്രീയകാരനാണെന്നു പറയാന്‍, എങ്ങനെ മനസ് വരുന്നു ബാല്യം മുതലേ ഒരു പാര്‍ട്ടിയുടെ ആദര്‍ശങ്ങളും മുറുകെ പിടിച്ചു സ്ഥാന മാനങ്ങള്‍ കിട്ടാതാവുമ്പോള്‍ ആ പാര്‍ടിയെ തള്ളിപറഞ്ഞ്‌ അടുത്തെതിലേക്ക് ചേക്കേറാന്‍ ...........
ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുക അവര്‍ നിങ്ങള്ക്ക് അര്‍ഹതപെട്ട സ്ഥാനങ്ങള്‍ തരും തീര്‍ച്ച.

Basheer said...

ഇന്ത്യന്‍ രാഷ്ട്രിയം ഒരു ചളികുണ്ടാണ്. കുളം നന്നായി കലക്കി ആര്‍കും മീന്‍ പിടിക്കാം. ഇല്ലകില്‍ കൈയിട്ട് വാരാം . കിട്ടിയില്ലകില്‍ ചളി വാരി എറിയാം. പൈസ ഉണ്ടെങ്കില്‍ കരക്കിരുനും ചട്ടിയിലകാം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നാവു നാട്ടിന്
നേട്ടം വീട്ടിന്
കട്ടായം