1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Friday, July 23, 2010

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍

വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാക്കിയ സഊദി ഗവര്‍മെന്റിന്റെ പുതിയ നിയമം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ചാകരയായിരിക്കുകയാണ്.

ആയിരവും അതിലധികവും റിയാല്‍ പ്രീമിയം അടച്ചു മെഡിക്കല്‍ പോളിസി എടുക്കുമ്പോള്‍ ഏതെല്ലാം ഹോസ്പിറ്റലുകലും പോളിക്ലിനിക്കുകളും അവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പോളിസിയുടെ ഗ്രേഡും, ചികില്‍സ അനുവദിക്കുന്ന വിഭാഗങ്ങളും (പല്ല്, കണ്ണ് തുടങ്ങിയവ) വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം മാത്രം തങ്ങള്‍ക്കനുയോജ്യമായ കമ്പനികളുടെ മെഡിക്കല്‍ പോളിസി എടുക്കുന്നത് ഏറെ പ്രയോജനപ്പെടും. വളരെ കുറഞ്ഞ സംഖ്യ കൂടി കൂടുതല്‍ നല്‍കിയാല്‍ പോളിസിയുടെ ഗ്രേഡ്‌ ഉയര്‍ത്താനും ചികില്‍സ തേടാവുന്ന ഹോസ്പിറ്റലുകളുടെ എണ്ണം കൂട്ടാനും സൌകര്യമുണ്ട്.

അല്ലെങ്കില്‍ അത്യാഹിത സമയത്ത് പരിചയസമ്പന്നരായ ഡോക്ടര്‍മാരും, ചികില്‍സാ സൌകര്യങ്ങ ളുമില്ലാത്ത മെഡിക്കല്‍ കമ്പനി കരാറൊപ്പിട്ട ഏതെങ്കിലും പോളിക്ലിനിക്കുകളില്‍ അഭയം തേടി നരകയാതന അനുഭവിക്കേണ്ടിവരികയോ വിദഗ്ധ ചികില്‍സക്കായി നാട്ടിലേക്കു പറക്കുകയോ ചെയ്യേണ്ടി വരും. (G.Madhyamam 20 July 2010)

1 comment:

Pranavam Ravikumar said...

You are doing a very good job sir!

Accidently got into your blog.... But reading all these felt "Wow!!...!!"

Keep writing!