1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, May 17, 2010

ചെങ്കടല്‍ തീരത്തെ സാഹിത്യ തമാശകള്‍

-->
1990 കളില്‍ ജിദ്ദയില്‍ ഇന്ന് നടക്കുന്നത് പോലെ കലാ സംസ്കാരിക സംഘടനകളുടെ വിവിധ പരിപാടികള്‍ ഒന്നും തന്നെ ഇല്ലെന്നു പറയാം. ബനീ മാലികിലെ ലാഹോര്‍ ഹോട്ടല്‍, ഫ്ലാറ്റുകളിലെ ഇടുങ്ങിയ റൂമുകള്‍ ചില വില്ലകളുടെ മുകളിലും മറ്റും കേരളത്തില്‍ നിന്നും വരുന്ന മത-രാഷ്ട്രീയ സംഘടനകളുടെ നേതാക്കള്‍ക്ക്‌ സ്വീകരണം, സമകാലീന വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകള്‍ തുടങ്ങിയവ മാത്രമായിരുന്നു അന്ന് നടന്നിരുന്ന പ്രധാന പൊതു പരിപാടികള്‍.

ഇവ കൂടാതെ ജിദ്ദയിലെ ചില എഴുത്തുകാരും സാഹിത്യപ്രേമികളും നടത്തിയിരുന്ന വേറെ ചില പരിപാടികളായിരുന്നു അവാര്‍ഡ്ദാനം, പുസ്തക പ്രകാശനം, കഥാ നിരൂപണം തുടങ്ങിയവ. എഴുത്തുകാര്‍ പരസ്പരം നടത്തിയിരുന്ന ഈ സഹകരണ പരിപാടിയെക്കുറിച്ചു മാതൃഭൂമി, മാധ്യമം എന്നീ പത്രങ്ങളുടെ ഗള്‍ഫ്‌ എഡിഷനില്‍ പ്രസിദ്ധീകരിച്ച പ്രതികരണങ്ങള്‍..
(18 Aug 98 Mathrubhumi & 15 Oct 98 Gulf Madhyamam) 


No comments: